പാകിസ്ഥാനിത് മധുര‌പ്രതികാരം, 24 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഓസീസ് ടീം പാകിസ്ഥാനിൽ കളിക്കാനെത്തും

അഭിറാം മനോഹർ| Last Modified തിങ്കള്‍, 8 നവം‌ബര്‍ 2021 (17:11 IST)
രണ്ടരപതിറ്റാണ്ടിനടുത്ത നീണ്ട ഇടവേളയ്ക്ക് വിരാമമിട്ട് ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം. 1998ന് ശേഷം ഇതാദ്യമായാണ് ഓസീസ് ടീം പാക് പര്യടനത്തിനെത്തുന്നത്. അടുത്ത വർഷം മാർച്ച്-ഏപ്രിൽ മാസങ്ങളിലാകും പരമ്പര.

മൂന്ന് ടെസ്റ്റും മൂന്ന് ഏകദിനങ്ങളും ഒരു ടി20യുമാണ് പാക് മണ്ണിൽ കളിക്കുക. നേരത്തെ സുരക്ഷാകാരണങ്ങൾ മുൻനിർത്തി പര്യടനത്തിൽ നിന്നും ന്യൂസിലൻഡും ഇംഗ്ല‌ണ്ടും പിൻമാറിയിരുന്നു. കറാച്ചി,റാവൽ‌പിണ്ടി,ലാഹോർ എന്നിവിടങ്ങളിലാകും ടെസ്റ്റ് മത്സരങ്ങൾ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :