അനുബന്ധ വാര്‍ത്തകള്‍
- പൊട്ടിപ്പാളീസായി കോഹ്ലിപ്പട; കനത്ത തോല്‍വി, ടെസ്റ്റ് പരമ്പരയും കൈവിട്ടു
- ഏകദിന പരമ്പര നഷ്ടപ്പെടുത്തി ഇന്ത്യ; റൂട്ടിന്റെ വഴിയേ വിജയം കണ്ട് ഇംഗ്ലണ്ട്
- 'ഉപ്പും മുളകും' പരമ്പരയിൽ നിഷ തുടരും; നിലപാടറിയിച്ച് ഫ്ലവേഴ്സ് ചാനൽ
- ഐർലൻഡിനെതിരെ പരമ്പര സ്വന്തമാക്കാൻ ഇന്ത്യ ഇന്നിറങ്ങും
- കണ്ണീർ പരമ്പരകൾ സ്ത്രീകളെ കുറ്റവാളികൾ ആക്കുന്നുവോ?
'ഇന്ത്യന്‍ ബോളര്‍മാർക്ക് പിന്തുണ നൽകാൻ ബാറ്റ്സ്മാന്‍മാര്‍ക്കായില്ല': അജിന്‍ക്യ രഹാന
'ഇന്ത്യന്‍ ബോളര്‍മാർക്ക് പിന്തുണ നൽകാൻ ബാറ്റ്സ്മാന്‍മാര്‍ക്കായില്ല': അജിന്‍ക്യ രഹാന
ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിൽ പരാജയപ്പെട്ടതിന് പിന്നാലെ ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ടീമിന്റെ ഉപനായകന്‍ അജിന്‍ക്യ രഹാന രംഗത്ത്. ഇന്ത്യന്‍ ബോളര്‍മാർ മികച്ച പ്രകടനം കാഴ്ച്ചവെച്ചപ്പോൾ പിന്തുണ നല്‍കാന്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് കഴിഞ്ഞില്ലെന്ന് അജിന്‍ക്യ രഹാന പറഞ്ഞു.
'ഇംഗ്ലണ്ട് പോലെ ഒരു വേദിയില്‍ ക്ഷമയോടെ ബാറ്റ് ചെയ്യുകയാണ് അനിവാര്യം. ഇംഗ്ലീഷ് ബോളര്‍മാര്‍ തുടര്‍ച്ചയായി ഒരേ രീതിയില്‍ അപകടകരമായ പന്തുകളെറിയുമ്പോൾ, അവ തുടര്‍ച്ചയായി ഒഴിവാക്കുകയാണ് വേണ്ടത്. അതിനു പകരം ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ ബാറ്റുമായി എടുത്തു ചാടി വിക്കറ്റ് നഷ്ടപ്പെടുത്തി’ രഹാന പറഞ്ഞു.
പരമ്പരയില്‍ 1-3ന് പിന്നിലാണെങ്കിലും അവസാന ടെസ്റ്റ് ജയിച്ച് പര്യടനം അവസാനിപ്പിക്കാനാണ് ടീം ഉദ്ദേശിക്കുന്നതെന്നും രഹാനെ കൂട്ടിച്ചേര്‍ത്തു.