ശനിയാഴ്ച അർദ്ധരാത്രി മുതൽ കേരളത്തിൽ ട്രോളിംഗ് നിരോധനം

ശനി, 9 ജൂണ്‍ 2018 (15:21 IST)

തിരുവനന്തപുരം; കേരളത്തിൽ ശനിയാഴ്ച അർധരാത്രി മുതൽ ട്രോളിംഗ് നിരോധനം നിലവിൽ വരും. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ട്രോളിംഗ് നിരോധനത്തിന്റെ ദിവസം ഇത്തവണ സർക്കാർ വർധിപ്പിച്ചിട്ടുണ്ട്. അതേസമയം സുപ്രീം കോടതിയുടെ വിധി മറികടന്നാണ് സർക്കാർ ദിവസത്തിൽ വർധനവ് കൊണ്ടുവന്നിരിക്കുന്നത്.
 
ആകെ 47 ദിവസം ട്രോളിംഗ് നിരോധനം ഏർപ്പെടുത്താനാണ് സുപ്രീം കോടതിയുടെ അനുമതി ഉള്ളത്. എന്നാൽ സംസ്ഥാന സർക്കാർ അഞ്ച് ദിവസം കൂടി വർധിപ്പിച്ച് 52 ദിവസമാകും ഇക്കുറി ട്രോളിംഗ് നിരോധനം ഏർപ്പെടുത്തുക. വിലക്കു ലംഘിച്ച് ബോട്ടുകൾ കടലിൽ പോകുന്നുണ്ടോ എന്ന് പരിശോധിക്കാൻ ഫിഷറീസ് വകുപ്പും മറൈൻ എൻഫോഴ്സ്മെന്റും കടലിൽ പട്രോളിംഗ് നടത്തും.  
 
അതേസമയം ചെറുവള്ളങ്ങളിൽ പരമ്പരാഗ രീതിയിൽ മത്സ്യ ബന്ധനം നടത്തുന്ന തീരവാസികൾക്ക് കടലിൽ പോകാവുന്നതാണ്.  
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

കഴിവുകെട്ട നേതൃത്വത്തെ മാറ്റാൻ എ കെ ആന്റണി ഇടപെടണം; കോൺഗ്രസ് നേതൃമാറ്റം ആവശ്യപ്പെട്ട് അനിൽ അക്കരെ

രാജ്യസഭ സീറ്റ് വിവാദത്തിൽ കോൺഗ്രസ് നേതൃമാറ്റം ആവശ്യപ്പെട്ട് കൂടുതൽ യുവ എം എൽ എമാർ ...

news

‘സീറ്റ് കൈമാറിയതില്‍ അട്ടിമറിയും നിഗൂഢതയും’; ഉമ്മന്‍ചാണ്ടിയെ കടന്നാക്രമിച്ച് സുധീരന്‍

രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് (എം) നല്‍കിയതുമായി ബന്ധപ്പെട്ട വിവാദം കോണ്‍ഗ്രസില്‍ ...

news

‘രണ്ടു നേതാക്കള്‍ തന്നിഷ്‌ടപ്രകാരം തീരുമാനമെടുക്കുന്നു, നേതൃമാറ്റം അനിവാര്യം’ - തുറന്നടിച്ച് ബല്‍‌റാം

രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് (എം) നല്‍കിയതുമായി ബന്ധപ്പെട്ട വിവാദം കോണ്‍ഗ്രസില്‍ ...

Widgets Magazine