കഴിവുകെട്ട നേതൃത്വത്തെ മാറ്റാൻ എ കെ ആന്റണി ഇടപെടണം; കോൺഗ്രസ് നേതൃമാറ്റം ആവശ്യപ്പെട്ട് അനിൽ അക്കരെ

Sumeesh| Last Modified ശനി, 9 ജൂണ്‍ 2018 (14:21 IST)
രാജ്യസഭ സീറ്റ് വിവാദത്തിൽ കോൺഗ്രസ് നേതൃമാറ്റം ആവശ്യപ്പെട്ട് കൂടുതൽ യുവ എം എൽ എമാർ രംഗത്തെത്തുന്നു. വി ടി ബൽ‌റാം എം എൽ എക്ക് പിന്നലെ അനിൽ അക്കരയും കോൺഗ്രസ് നേതൃമാറ്റം ആവശ്യപ്പെട്ടിരിക്കുകയാണ്. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് അനിൽ അക്കര ആവശ്യം ഉന്നയിച്ചത്.

കേരളത്തിലെ കഴിവുകെട്ട നേതൃത്വത്തെ മാറ്റാൻ എ കെ ആന്റണി ഇടപെടണം എന്ന് അനിൽ അക്കരെ ഫേസ്കുക്ക് പോസ്റ്റിൽ പറയുന്നു. സമൂലമായ മാറ്റം എവിടെയൊക്കെ വേണമോ അവിടെയൊക്കെ മാറ്റം വരണം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്.

‘കഴിവ്കെട്ട നേതൃത്വവും ഉപദേശികളും അടക്കം, സമൂലമായമാറ്റം വേണം.
എവിടെയൊക്കെയാണെങ്കിൽ അവിടെയൊക്കെ മാറണം.
എ. കെ ആന്റണി ഇടപെടണം‘. അനിൽ അക്കരെ എം എൽ എ ഫെയ്സ്ബുക്കിൽ കുറിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :