കാറിൽ കൊണ്ടുപോവുകയായിരുന്ന 100 പവൻ സ്വർണം അക്രമിസംഘം കടത്തിക്കൊണ്ടുപോയി

ശനി, 15 സെപ്‌റ്റംബര്‍ 2018 (16:02 IST)

ചാലക്കുടി: കാറിൽ കൊണ്ടുപോവുകയായിരുന്ന 100 പവർ സ്വർണം ദേശിയ പതയിലൂടെ സഞ്ചരിക്കവെ അക്രമി സംഘം കടത്തികൊണ്ടുപോയി. നെടുമ്പാശേരിയിൽ നിന്നും കോഴിക്കോട്ടെ കോടുവള്ളിയിലേക്ക് കൊണ്ടുപോകും വഴിയാണ് അക്രമികൾ സ്വർണം തട്ടിയെടുത്തത്. 
 
കാറിൽ പിന്തുടർന്ന അഞ്ചംഗ സംഘം പേട്ട മേൽപ്പാലത്തിനു സമീപത്ത് വച്ച് കാർ തടഞ്ഞു നിർത്തി സ്വർണം കവരുകയായിരുന്നു. സ്വർണം കൊണ്ടുപോയിരുന്ന കാറിലെ രണ്ടുപേരെ അക്രമികൾ മർദ്ദിച്ച് അവശരാ‍ക്കി അക്രമി സംഘത്തിന്റെ കാറിൽ കയറ്റി വഴിയിൽ ഇറക്കിവിടുകയായിരുന്നു.
 
ശനിയാഴ്ച രാവിലെ ഏഴുമണിയോടെയാണ് സംഭവം ഉണ്ടായതെങ്കിലും വൈകിയാണ് ഇവർ പൊലീസിൽ പരാതി നൽകിയത്. കവർച്ചാ സംഘത്തെ കണ്ടെത്താനായി പൊലീസ് തിരച്ചിൽ ആരംഭിച്ചു കഴിഞ്ഞു. കള്ളക്കടത്ത് സംഘങ്ങൾ തമ്മിലുള്ള ആക്രമണമാണോ സംഭവമെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

യുവാക്കളുടെ തൊഴിലില്ലായ്മയാണ് ബലാത്സംഗങ്ങൾ വർധിക്കാൻ കാരണമെന്ന് ബി ജെ പി വനിതാ എം എൽ എ

രാജ്യത്ത് ബലാത്സംഗങ്ങൾ വർധിച്ചുവരാൻ കാരണം യുവാക്കളിലെ തൊഴിലില്ലായ്മയെന്ന് ബി ജെ പി യുടെ ...

news

ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതിന് പിന്നിൽ സർക്കാർ സമ്മർദ്ദമെന്ന് കെമാൽ പാഷ

ഫ്രാങ്കോ മുളക്കൽ കന്യാസ്ത്രീയെ പീഡനത്തിനിരയാക്കിയതായുള്ള കേസിൽ ബിഷപ്പിന്റെ അറസ്റ്റ് ...

news

നിങ്ങൾക്ക് നാണമില്ലേ ചോദിക്കാൻ? ഇതൊരു പൊതുവികാരമാണോ? - മാധ്യമ പ്രവർത്തകരോട് പൊട്ടിത്തെറിച്ച് മോഹൻലാൽ

ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡന പരാതി നൽകിയ കന്യാസ്ത്രീക്ക് പിന്തുണയുമായി മലയാള സിനിമയിൽ ...

news

ഭർത്താക്കൻ‌മാർക്കെതിരായ പീഡനം തടയാനും നിയമം വേണമെന്ന് സുപ്രീം കോടതി

ഭർത്താക്കൻമാർക്കെതിരായ പീഡനങ്ങൾ തടയാനും നിയമം കൊണ്ടുവരണമെന്ന് സുപ്രീം കോടതി. സ്ത്രീകൾക്ക് ...

Widgets Magazine