ചാരക്കേസ് തുറന്നുകാട്ടിയത് കോൺഗ്രസിന്റെ ജീർണമുഖം; നഷ്ടപരിഹാരത്തുകയുടെ ഉത്തരവാദിത്വം ഉമ്മൻ ചാണ്ടിക്കും കോൺഗ്രസിനുമെന്ന് കോടിയേരി

ശനി, 15 സെപ്‌റ്റംബര്‍ 2018 (13:45 IST)

ഐ എസ് ആർ ഒ ചാർക്കേസ് കോൺഗ്രസിന്റെ ജീർണമുഖമാണ് തുറന്നുകാട്ടിയെതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. നമ്പിനാരായണനെ അനവശ്യമായി അറസ്റ്റ് ചെയ്ത് പീഡിപ്പിച്ചതിന് കോടതി നൽകാ‍ൻ ഉത്തരവിട്ട  നഷ്ടപരിഹാരത്തുകയുടെ ഉത്തരവാദിത്വം ഉമ്മൻ ചാണ്ടിക്കും കോൺഗ്രസിനുമാണെന്നും അദ്ദേഹം പറഞ്ഞു.
 
അധികാരം പിടിക്കുന്നതിനായി എന്തു നീചകൃത്യവും ചെയ്യാൻ മടിയില്ലാത്ത കൂട്ടമാണ് കോൺഗ്രസ് എന്ന് ഇതിൽ നിന്നും വ്യക്തമായി. അധികരത്തിനായി ആന്റണിയും കൊൺഗ്രസും നടത്തിയ കൊട്ടാരവിപ്ലവത്തിന്റെ ഭഗമാണ് ചാരകേസ്. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ ഖജനാവിൽ നിന്നും ഈ ബാധ്യത ഒഴിക്കാൻ കോൺഗ്രസ് മാന്യത കാണിക്കണം.
 
ജുഡീഷ്യം കമ്മറ്റിക്കു മുൻപിൽ അറയാവുന്ന എല്ലാ കാര്യങ്ങളും തുറന്നു പറയും എന്ന പത്മജയുടെ നിലപാട് സ്വാഗതാർഹമാണ്. സമ്മർദ്ദങ്ങൾക്ക് അടിപ്പെടാതെ പേരുകൾ തുറന്നു പറയാൻ പത്മജ തയ്യാറാവണം. കുറ്റസമ്മതം നടത്താൻ കോൺഗ്രസ് നേതാക്കളും തയ്യാറാവണമെന്നും കോടിയേരി വ്യക്തമാക്കി. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

പൊന്നാനിയിലേക്ക് വന്നാൽ കടലിലൂടെ അരകിലോമീറ്റർ നടക്കാം!

പ്രളയത്തിന് ശേഷം രൂപാന്തരപ്പെട്ട പൊന്നാനിയിലെ പുതിയ ബീച്ചിൽ നിരവധി സന്ദർശകരാണ് അനുധിനം ...

news

ചുമതല കൈമാറിയത് കേരളത്തിലേക്ക് വരുന്നതുകൊണ്ട് മാത്രം; അറസ്‌റ്റുവരെ സമരം തുടരും

ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെ അറസ്‌റ്റുചെയ്യുന്നതുവരെ സമരം തുടരുമെന്ന് കന്യാസ്‌ത്രീകൾ. ...

news

ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കൽ ചുമതല കൈമാറി; തനിക്കും പരാതിക്കാരിക്കും വേണ്ടി പ്രാർത്ഥിക്കണം

കന്യാസ്‌ത്രീയുടെ ലൈംഗിക പീഡന പരാതിയിയെ തുടർന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ജലന്ധര്‍ ...

news

ബീജം തരുമോയെന്ന് ആരാധിക, ലിംഗം കാണണമെന്ന് സംവിധായകൻ!- ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവ നടൻ

സിനിമയിൽ കാസ്റ്റിങ് കൌച്ച് ഉണ്ടെന്ന് അടുത്തിടെ നിരവധി നടീ-നടന്മാർ വെളിപ്പെടുത്തിയിരുന്നു. ...

Widgets Magazine