പഠിക്കാൻ നിർബന്ധിക്കുന്നു, പട്ടം പറത്താൻ സമ്മതിക്കുന്നില്ല; മാതാപിതാക്കളെയും സഹോദരിയെയും 19കാരൻ കൊലപ്പെടുത്താൻ കാരണം ഇതാണ്

വ്യാഴം, 11 ഒക്‌ടോബര്‍ 2018 (16:50 IST)

മതാപിതാക്കളയും സഹോദരിയെയും കുത്തിക്കൊലപ്പെടുത്തിയ 19 കാരന്റെ വെളിപ്പെടുത്തൽ കേട്ട് അമ്പരന്നിരിക്കുകയാണ് പൊലീസ്. ഡൽഹിയിലെ വസന്ത് കുഞ്ചിൽ ബുധനാഴ്ച പുലർച്ചെയാണ് സംഭവം ഉണ്ടായത്. മാതാപിതാക്കളായ മിഥിലേഷ്, സിയ സഹോദരുയായ നേഹ എന്നിവരെയാണ് പത്തൊൻപതുകാരൻ സൂരജ് ക്രൂരമായി കൊലപ്പെടൂത്തിയത്. രാവിലെ വീട്ടിലെത്തിയ ജോലിക്കാരാണ് മൃതദേഹങ്ങൾ കണ്ടത്. മാതാപിതാക്കളെയും സഹോദരിയെയും മോഷ്ടാക്കൾ കൊലപ്പെടുത്തി എന്നായിരുന്നു സൂരജ് ജോലിക്കാരിയെ പറഞ്ഞ് വിശ്വസിപ്പിച്ചത്. തുടർന്ന് ജോലിക്കാരി അയൽ‌വാസികളെ വിവരമറിയിക്കുകയായിരുന്നു. 
 
അയൽ‌വാസികൾ വിവരമറിയിച്ചതിനെ തുടടർന്ന് അന്വേഷണത്തിന് വീട്ടിലെത്തിയ പൊലീസിന് തുടക്കം മുതൽ തന്നെ സൂരജിനെ സംശയം ഉണ്ടായിരുന്നു. മോഷ്ടാക്കളാണ് കുടുംബത്തെ കൊലപ്പെടൂത്തിയത് എന്ന സൂരജിന്റെ മൊഴി പൊലീസ് വിശ്വസിച്ചിരുന്നില്ല. വീട്ടിൽ മോഷണം നടന്നിട്ടില്ലെന്ന് പൊലീസിന്റെ അന്വേഷണത്തിൽ ബോധ്യപ്പെടുകയും ചെയ്തു. കുടുംബത്തിലെ മറ്റുള്ളവരെ കൊലപ്പെടുത്തിയിട്ടും മകനെ മാത്രം വെറുതെ വിട്ടു എന്ന കഥ പൊലീന് കൂടുതൽ സംശയത്തിനിടയാക്കി. കൊലപാതകം മടത്തിയ കത്തിയിൽ സൂരജിന്റെ വിരൽ പാടുകളും. ബാത്‌റൂമിൽ രക്തം കഴുകിക്കളഞ്ഞതായും പൊലീസിന്മു മനസിലായതോടെ സൂരജിനെ വിശദമായി ചോദ്യം ചെയ്യുകയയിരുന്നു. 
 
ഇതോടെയാണ് സത്യം പുറത്തു വന്നത്. വീട്ടിൽ നിരന്തരം പഠിക്കാൻ പറയുന്നു. ക്ലാസ് കട്ട് ചെയ്യാൻ അനുവദിക്കുന്നില്ല, പട്ടം പറത്താൻ സമതിക്കുന്നില്ല എന്നിവയായിരുന്നു കുടുംബത്തെ കൊലപ്പെടൂത്താൻ പത്തൊൻപതു കാരന്റെ കാരണം. സംഭവദിവസം പകൽ പിതാവായ മിഥിലേഷ് സുരജിനെ അടിക്കുകയും ശകാരിക്കുകയും ചെയ്തിരുന്നു ഈ പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
 
വീടിനു സമീപത്തെ കടയിൽപോയി കത്തിയും കത്രികയും വാങ്ങി വന്ന സൂരജ് അന്നു പകൽ മുഴുവൻ കുടുംബത്തോടൊപ്പം ചിലവഴിച്ചു, തുടർൻ എല്ലാവരും ഉറങ്ങിയ ശേഷം അച്ഛന്നെ കുത്തിപ്പരിക്കേൽപ്പിച്ചു. ഇതോടെ ശബ്ദംകേട്ടുണർന്ന അമ്മയേയും കുത്തി, പിന്നീട് സഹോദരിയുടെ മുറിയിലെത്തി 16 കാരിയായ സഹോദരുയിയേയും കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. എല്ലാവരും മരിച്ചു എന്നുറപ്പ് വരുത്തിയ ശേഷം മോഷ്ടാക്കൾ കുടുംബത്തെ കൊലപ്പെടുത്തി എന്ന് വേളക്കാരിയെ പറഞ്ഞു വിശ്വസിപ്പിക്കുകയായിരുന്നു.  
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

വീട്ടിൽനിന്നിറങ്ങിയാൽ ഒരു നായയുടെ പോലും പിന്തുണയില്ലാത്തവരാണ് ശബരിമല വിഷയത്തിൽ ബഹളം വക്കുന്നതെന്ന് മന്ത്രി ജി സുധാകരൻ

ശബരിമലയിൽ പ്രായഭേതമന്യേ എല്ലാ സ്ത്രീകൾക്കും പ്രവേശിക്കാം എന്ന സുപ്രീം കോടതി വിധിക്കെതിരെ ...

news

റിലയൻസിന് പ്രധാനമന്ത്രി നൽകിയത് 30,000 കോടി: റഫേലിൽ നടന്നത് വലിയ അഴിമതിയെന്ന് ആവർത്തിച്ച് രാഹുൽ ഗാന്ധി

റഫേൽ കരാറിൽ നടന്നത് വലിയ അഴിമതിയെന്ന് ആവർത്തിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ...

news

മുസ്‌ലിം പള്ളികളിൽ സ്ത്രീപ്രവേശനം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി

മുസ്‌ലിം പള്ളികളിലും സ്ത്രീകൾക്ക് ആരാധന നടത്താൻ അവകാശം നൽണം എന്നാവശ്യപ്പെട്ട ...

news

‘നിവിൻ പോളിയുടെ പരാക്രമം, ലാലേട്ടന്റെ ഗോഷ്ടികൾ’- കൊച്ചുണ്ണിയെ പൊളിച്ചടുക്കി ഒരു റിവ്യു

ഏറെ പ്രതീക്ഷകൾക്കും കാത്തിരുപ്പുകൾക്കുമൊടുവിൽ നിവിൻ പോളി നായകനായ കായം‌കുളം കൊച്ചുണ്ണി ...

Widgets Magazine