Sumeesh|
Last Modified വ്യാഴം, 11 ഒക്‌ടോബര്‍ 2018 (15:32 IST)
കൊച്ചി: മുസ്‌ലിം പള്ളികളിലും സ്ത്രീകൾക്ക് ആരാധന നടത്താൻ അവകാശം നൽണം എന്നാവശ്യപ്പെട്ട സമർപ്പിക്കപ്പെട്ട ഹർജി ഹൈക്കോടതി തള്ളി. അഖില ഭാരത ഹിന്ദു മഹാസഭ കേരള ഘടകം നൽകിയ ഹർജിയാണ് ഹൈക്കോടതി തള്ളിയത്. സമാനമായ ആവശ്യം ഉന്നയിച്ചുകൊണ്ട് മുസ്‌ലിം സംഘടനകൾ സുപ്രീം കോടതിയെ സപീച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാൺ ഹൈക്കോടതി ഹർജി തള്ളിയത്.
സുന്നി പള്ളികളിൽ സ്ത്രീകൾക്ക് ആരാധനാ സ്വാതന്ത്ര്യം അനുവദിക്കണം എന്ന ആവശ്യവുമായി മുസ്‌ലിം സംഘടനകൾ തന്നെ രംഗത്തെത്തിക്കഴിഞ്ഞു. സ്ത്രീകളുടെ മതപരമായ മൌലീക അവകാശങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം സംഘടനയായ നിസ സുപ്രീംകോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
സുന്നിപ്പള്ളിളിലും മറ്റു സമുദായങ്ങളുടെ ആരാധനാലയങ്ങളിലും സ്ത്രീകൾക്ക ആരാധന നടത്താനുള്ള സ്വാതന്ത്ര്യം അനുവദിക്കണമെന്ന് കഴിഞ്ഞ ദിവസം വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈനും വ്യക്തമാക്കിയിരുന്നു. എന്നാൽ കാലങ്ങളായുള്ള ആചാരങ്ങൾ മാറ്റാനാവില്ലാ എന്നാണ് ഇ കെ വിഭാഗം സുന്നി നിലപട് സ്വീകരിച്ചത്. വിഷയത്തിൽ പ്രതികരിക്കാൻ സമയമായിട്ടില്ല എന്നായിരുന്നു കാന്തപുരത്തിന്റെ പ്രതികരണം.