അത്രക്കങ്ങോട്ട് ഫോക്കസ് ചെയ്യേണ്ട: സ്ത്രീ ആ‍രാധകരെ ഫോക്കസ് ചെയ്യുന്ന ക്യാമറകൾക്ക് ഫിഫയുടെ നിർദേശം

വെള്ളി, 13 ജൂലൈ 2018 (16:23 IST)

ലോകകപ്പ് ഫൈനൽ ചൂടിലാണ് ഇപ്പോൾ ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ. കളിയുടെ ആവേഷം സ്ത്രീ ആരാധകരിലൂടെ ലോകത്തിനു പങ്കുവെക്കുന്നത് ടെലിവിഷനുകളിലൂടെ നാം എല്ലാം കണ്ടിരിക്കും. എന്നാൽ  സ്ത്രീ ആരാധകരിലേക്ക് അത്രക്ക് ഫോക്കസ് കൊടുക്കുന്നത് ഇനി അവസാനിപ്പിക്കണം എന്നാണ് ഫിഫ നിർദേശം നൽകിയിരിക്കുന്നത്.
 
ലോകകപ്പ് വേദിയിലെ ഒരു പ്രധാന കാഴ്ചയാണിത്. പല രാജ്യങ്ങളുടെ ആരാധികമാരെയും പരസ്പരം താരതമ്യം ചെയ്യാറു പോലുമുണ്ട് സാമൂഹ്യ മധ്യമങ്ങൾ. എന്നാൽ സ്ത്രീകളെ തിരഞ്ഞുപിടിച്ച് ഫോക്കസ് ചെയ്യുന്നത് നിർത്തണം എന്നാണ്! ഫിഫ നൽകിയിരിക്കുന്ന നിർദേശം. ലോകകപ്പ് വേദിയിൽ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ കൂടിവരുന്ന സാഹചര്യത്തിലാണ് ഫിഫ ഇത്തരമൊരു നിർദേശം നൽകിയത്.
 
റഷ്യയുടെ പൊതു നിരത്തുകളിൽ പോലും സ്ത്രീകൾ അപമാനിക്കപ്പെടുന്നുണ്ട്. മാധ്യപ്രവർത്തകരെ പോലും ജോലിക്കിടയിൽ ചുംബിക്കുന്ന അവസ്ഥയിലാണ് കാര്യങ്ങൾ ഉള്ളത്. റിപ്പോർട്ട് ചെയ്യുന്നതിലും എത്രയോ അധികമാണ് സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങൾ ഇത്തരം സാഹചര്യത്തിൽ ഹണി ഷോട്ടുകൾ എന്ന് വിളിക്കപ്പെടുന്ന ആരാധികമാരുടെ ദൃശ്യങ്ങൾ ആഘോഷിക്കപ്പെടുന്നത് ശരിയല്ല എന്നാണ് ഫിഫയുടെ നിലപാട്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
വാർത്ത കായികം ലോകകപ്പ് റഷ്യ ഹണി ഷോട്ട് News Sports Russia World Cup Haney Shot

മറ്റു കളികള്‍

news

സി ആർ സെവൻ യുവന്റസിലും !

റയൽ വിട്ട് യുവന്റസിലേക്ക് ചേക്കേറിയപ്പോഴും ക്രിസ്റ്റിനോ ഏഴാം നമ്പറിൽ തന്നെ ...

news

എന്നാലും റോണോ...; ഞെട്ടിത്തരിച്ച് ആരാധകർ!

ഓഗസ്റ്റ് അഞ്ചിന് അമേരിക്കയില്‍ വെച്ച് നടക്കുന്ന ഇന്റര്‍നാഷണല്‍ ചാംപ്യന്‍സ് കപ്പിന്റെ ...

news

ഇതിലും ഭേദം ബ്രസീലിനോട് തോൽക്കുന്നതായിരുന്നു: ഫ്രാൻസിനെതിരെ ബെൽജിയം താരങ്ങൾ

ലോകകപ്പ് സെമിയിൽ ഫ്രാൻസ് കളിച്ചതു നെഗറ്റീവ് ഫുട്ബോളാണെന്ന ആരോപണവുമായി ബൽജിയം താരങ്ങൾ. ...

news

റോണോക്ക് പിന്നാലെ മാഴ്സലോയും യുവന്റസിലേക്ക്

ക്രിസ്റ്റീനോ റൊണാൾഡോ യുവന്റസിലേക്ക് ചേക്കേറിയതിനു പിന്നാലെ റയൽ മാഡ്രിഡിൽ നിന്നും ...