ഓർത്തഡോക്സ് സഭയിലെ പീഡനം: ഒരു വൈദികൻ കൂടി അറസ്റ്റിലായി

Sumeesh| Last Modified വെള്ളി, 13 ജൂലൈ 2018 (15:30 IST)
പത്തനംതിട്ട: കുമ്പസാര രഹസ്യത്തിന്റെ പേരിൽ ഭീഷണിപ്പെടുത്തി യുവതിയെ പീടിപ്പിച്ച സംഭവത്തിൽ ഒരു വൈദികനെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നാം പ്രതി ജോൺസൺ വി മാത്യുവിനെയാണ് തിരുവല്ലയിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് ഇയാൾക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്.

കേസിൽ രണ്ടാം പ്രതിയായ ജേക്കബ് മാത്യുവിനെ പൊലീസ് ഇന്നലെ കസ്റ്റഡിയിൽ എടുത്തിരുന്നു. ഇയാൾ ഇന്നലെ തന്നെ ജാമ്യാപേക്ഷ നൽകിയെങ്കിലും ക്രൈംബ്രാഞ്ചിന്റെ റിപ്പോർട്ടിനായി കേസ് തിങ്കളാഴ്ചയിലേക്ക് മാറ്റി. ഇയാളെ 15 ദിവസത്തേക്ക് കോടതി റിമാന്റ് ചെയ്തിരിക്കുകയാണ്.

രണ്ട് പ്രതികൾ ഇപ്പോഴും ഒളിവിലണ്. പ്രതികൾ നൽകിയ മു‌‌ൻ‌കൂർ ജാമ്യം രൂക്ഷ പരാമർശങ്ങളോടെയാണ് കോടതി തള്ളിയത്. വൈദികർ വേട്ടക്കാരെ പോലെ പെരുമാറി എന്നായിരുന്നു കോടതിയുടെ പരാമർശം. ഇതോടെയാണ് പ്രതികളെ കസ്റ്റഡിയിലെടുക്കുന്ന നടപടികൾ പൊലീസ് ഊർജ്ജിതമാക്കിയത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :