ആ സമയമെത്തി; മുഖ്യമന്ത്രിയെ കണാൻ പ്രധാനമന്ത്രി സമയം അനുവദിച്ചു

Sumeesh| Last Modified വെള്ളി, 13 ജൂലൈ 2018 (14:41 IST)
മുഖ്യമന്ത്രി പിണറായി വിജയനെ കാണാൻ പ്രധാനമന്തി നരേന്ദ്ര മോദി സമയം അനുവദിച്ചു. ഈ മാസം 19ന് മുഖ്യമന്ത്രി ഉൾപ്പടെയുള്ള സർവകക്ഷി സംഘവുമായി കൂടിക്കഴ് നടത്താനാണ് പ്രധാനമന്ത്രി സമയം അനുവദിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മുൻപ്
നാലുതവണ പ്രധാന മന്ത്രിയെ കാണാൻ സമയം ചോദിച്ചിരുന്നെങ്കിലും സമയം അനുവദിച്ചിരുന്നില്ല. ഇത് വലിയ വിവാദമാവുകയും ചെയ്തിരുന്നു. സംസ്ഥാനത്തെ റേഷൻ പ്രതിസസന്ധി പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ച നടത്താനാണ് അന്ന് പ്രധാനമായും സമയം ആരാഞ്ഞത് എന്നാൽ ഇത് നിഷേധിക്കുകയായിരുന്നു.

കഞ്ചിക്കോട് കോച്ച് ഫാക്ടറിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയെ കാണാൻ ശ്രമിച്ചിരുന്നെങ്കിലും റെയിൽ‌വേ മന്ത്രിയെ കാണാനായിരുന്നു പ്രധാനമന്ത്രിയുടെ ഓഫീസ് നിർദേശം നൽകിയത്. നിലവിൽ അമേരിക്കൻ സന്ദർശനത്തിലായ മുഖ്യമന്ത്രി 18ന് നാട്ടിൽ തിരിച്ചെത്തും. 19ന് തന്നെ സർവകഷി സംഘം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയേക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :