സുഹൃത്തിനെ കൊലപ്പെടുത്തി, മൃതദേഹം സ്യൂട്ട്കേസിലാക്കി യമുനാ നദിയിൽ ഉപേക്ഷിക്കുന്നതിനിടെ മലായാളി ഉൾപ്പടെ മൂവർസംഘം പിടിയിൽ

Sumeesh| Last Updated: ബുധന്‍, 13 ജൂണ്‍ 2018 (12:59 IST)
ഡൽഹി: സുഹൃത്തിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടി നുറുക്കി സ്യൂട്ട്കേസിലാക്കി യമുന നദിയി ഒഴുക്കാൻ ശ്രമിക്കുന്നതിനിടയിൽ മലായാളി ഉൾപ്പടെ മൂന്ന് പേരെ പൊലീസ് പിടികൂടി. ദീപാംശു എന്നായാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രിയോടെ ഗ്രേറ്റർ നോയിഡയിലാണ് സംഭവം. വിശാല്‍ ത്യാഗി, പൗരുഷ്, കുട്ടു എന്നു വിളിക്കുന്ന മലയാളി മനോജ് പിള്ള എന്നിവരാണ് പൊലീസ് പിടിയിലായത്.

ഗേറ്റർ നോയിടയിൽ ഇവരുടെ താമസ സ്ഥലത്ത് വച്ചാണ് സംഭവം മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതർക്കം പിന്നീട് കയ്യേറ്റത്തിലേക്കും കൊലപാതകത്തിലും കലാശിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. പിടിയിലായ വിശാല ത്യാഗിയുടെ അനന്തരവനാണ് കൊല്ലപ്പെട്ട ദീപാംശു.

ഞായറാഴ്ച വഴക്കിനെ തുടർന്ന് വിശാലും പൌരുഷും ദീപാംശുവിനെ മർദ്ദിച്ച് പിടിച്ചു വക്കുകയും മനോജ് പിള്ള കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് പൊലീസിന്റെ പ്രാധമിക നിഗമനം. പിന്നീട് മൃതദേഹം കഷ്ണങ്ങളാക്കി സ്യൂട്ട്കേസിൽ നിറച്ച് യമുന നദിയിൽ ഒഴുക്കാൻ കൊണ്ടുപോകുകയായിരുന്നു. ഇതിനായി സുഹൃത്തിന്റെ കാറ് ചോദിച്ചെങ്കിലും കിട്ടിയില്ല. തുടർന്ന് ഓട്ടോറിക്ഷയിൽ പോകവെ സ്യൂട്ട്കേസിൽ നിന്നും രക്തം ഇറ്റു വീഴുന്നത് പൊലീസ് കണ്ടതോടെയാണ്
ഇവർ പിടിയിലാകുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :