കെവിന്റെ കുടുംബത്തിന് കൈത്താങ്ങായി സർക്കാർ; നീനുവിന്റെ പഠനം ഏറ്റെടുത്തു, കുടുംബത്തിന് 10 ലക്ഷം

ബുധന്‍, 13 ജൂണ്‍ 2018 (11:21 IST)

Widgets Magazine

കോട്ടയത്ത് പ്രണയിച്ച പെണ്‍കുട്ടിയെ വിവാഹം ചെയ്തതിന്റെ പേരില്‍ ക്രൂര പീഡനത്തിനൊടുവിൽ പുഴയിൽ വീണ് മുങ്ങിമരിച്ച ജോസഫിന്റെ കുടുംബത്തിന് കൈത്താങ്ങായി സർക്കാർ. കെവിന്റെ കുടുംബത്തിന് സഹായം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 
 
കെവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സഹായധനം നല്‍കാനും കെവിന്റെ ഭാര്യയായ നീനുവിന്റെ ഇനിയുള്ള പഠനത്തിന്റെ മുഴുവൻ ചിലവും ഏറ്റെടുക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. കെവിന്റെ കുടുംബത്തിന് വീട് വയ്ക്കാനുള്ള സഹായവും സര്‍ക്കാര്‍ നല്‍കും.
 
സ്വന്തമായി ഒരു വീടു പോലുമില്ലാത്ത കുടുംബത്തിന്റെ ഏകപ്രതീക്ഷയായിരുന്നു കൊലപ്പെട്ട കെവിന്‍. വാടവീട്ടിലാണ് കഴിഞ്ഞ കുറെ വർഷങ്ങളായി ഇവർ താമസിക്കുന്നത്. കെവിന്‍റെ പിതാവ് ജോസഫിനുള്ള ടൂവീലര്‍ വര്‍ക്ഷോപ്പിലെ വരുമാനമാണ് കുടുംബത്തിന്റെ ഇപ്പോഴുള്ള ഏക ഉപജീവന മാര്‍ഗം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
കെവിൻ കൊലപാതകം പൊലീസ് ക്രൈം അറസ്റ്റ് Kevin Murder Neenu Police Crime

Widgets Magazine

വാര്‍ത്ത

news

ജാമ്യ വ്യവസ്ഥയിൽ തൽക്കാലം ഇളവ് വേണ്ട, ഹർജി പിൻ‌വലിച്ച് ദിലീപ്

കൊച്ചിയിൽ യുവനടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ കേസിൽ ജാമ്യ ...

news

അതിർത്തിയിൽ പാക് വെടിവെയ്പ്പ്; നാല് ജവാന്മാർക്ക് വീരമൃത്യു, വെടിനിർത്തൽ കരാർ പാക്കിസ്ഥാൻ വീണ്ടും ലംഘിച്ചു

ജമ്മു കശ്മീരിലെ സാംബ ജില്ലയിലുണ്ടായ പാക്ക് വെടിവയ്പ്പിൽ നാലു ബി എസ് എഫ് ജവാന്മാർക്ക് ...

news

ട്രാൻസ് ജെൻഡർ സുന്ദരിമാർക്കൊപ്പം ഇത്തവണ മമ്മൂട്ടിയും!

ട്രാൻസ്ജെൻഡർ വിഭാഗത്തിന്‍റെ സൗന്ദര്യമത്സരത്തിന്‍റെ രണ്ടാം പതിപ്പ് ജുൺ 18ന് കൊച്ചിയില്‍ ...

Widgets Magazine