കുറഞ്ഞ വിലക്ക് ഇനി പുത്തൻ പൾസർ 150 ക്ലാസിക് !

Sumeesh| Last Modified ബുധന്‍, 13 ജൂണ്‍ 2018 (12:14 IST)
ബജാജ് പൾസർ ശ്രേണിയിലെ ഏറ്റവും വിലക്കുറവുള്ള പ്പാൾസർ 150 ക്ലാസിക്കിനെ വിപണിയിൽ അവതരിപ്പിച്ചു. പൾസറിന്റെ ആദ്യ പതിപ്പായ 150 മോഡലിന്റെ മാറ്റം വരുത്തിയ മോഡലാണ് പുതിയ പൾസർ 150 ക്ലാസിക്ക്. 67,437 രൂപയാണ് കമ്പനി പൾസർ 150 ക്ലാസിക്കിന് നൽകിയിരിക്കുന്ന വില. പഴയ പൾസർ 150 മോഡലിൽ നിന്നും ചില ഫീച്ചറുകൾ ഒഴിവാകിയാണ് വാഹനം വിലക്കുറവിൽ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

പഴയ പൾസർ 150യേക്കാൾ 10,118 രൂപ വില കുറച്ചാണ് .പുതിയ പൾസർ 150 ക്ലാസിക് വിപണിയിൽ എത്തിച്ചിരിക്കുന്നത്. സ്‌പ്ലിറ്റ് സീറ്റ്, ടാങ്ക് എക്സ്റ്റെൻഷൻ, പിൻ ഡിസ്ക് എന്നിവ പുതിയ പൾസർ 150 ക്ലാസിക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കറുപ്പ് നിറത്തിലാണ് പുതിയ വാഹനത്തെ അവതരിപ്പിച്ചിരിക്കുന്നത്.

14 ബി എച്ച് പി കരുത്തും 13.4 എൻ എം ടോർക്കും പരമാവധി ഉത്പാതിപ്പിക്കാൻ ശേഷിയുള്ള പഴയ 150 സി സി ഫോർ സ്ട്രോക്ക് സിംഗിൾ സിലിണ്ടർ എഞ്ചിൻ തന്നെ പുതിയ വാഹനത്തിലും നൽകിയിരിക്കുന്നു. ഫൈവ് സ്പീട് ഗിയർ ബോക്സാണ് വാഹനത്തിൽ സജ്ജീകരിച്ചിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :