ഇക്കുറി ലോകകപ്പ് ഉയർത്താൻ സാധ്യത ഈ ടീമുകൽ; ഇന്ത്യൻ ഇതിഹാസം ഛേത്രിയുടെ പ്രവചനം

Sumeesh| Last Modified ബുധന്‍, 13 ജൂണ്‍ 2018 (10:46 IST)
ലോകകപ്പിൽ പന്തുരുളാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ ലോകകപ്പ് ആരു സ്വന്തമാക്കും എന്നതിൽ തന്റെ അനുമാനം വെളിപ്പെടുത്തിയിരിക്കുക്കയന് ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രി. ജര്‍മനി, സ്‌പെയിന്‍, ഫ്രാന്‍സ്, ബ്രസീല്‍ എന്നീ നാലു ടീമുകളിൽ ആരെങ്കിലുമാകും ഇക്കുറി ലോകകപ്പ് ഉയർത്തുക എന്നാണ് സുനിൽ ഛേത്രി കരുതുന്നത്.
ബെൽജിയത്തെ എഴുതിതള്ളാനാകില്ല. ഇംഗ്ലണ്ടാകും ലോകകപ്പിലെ കറുത്ത കുതിരകൾ എന്നും ഛേത്രി പറയുന്നു. ലോകത്തിലെ മികച്ച താരം മെസ്സിയാണെന്ന് പറഞ്ഞ ഛേത്രി പക്ഷെ അർജന്റീനയെ ലോകകപ്പ് നേടുന്ന ടീമുകളിൽ ഉൾപ്പെടുത്തിയിട്ടില്ല. ബാക്കിയുള്ളതെല്ലാം നമുക്ക് കണ്ടുതന്നെ അറിയാം എന്നും ഇന്ത്യൻ ഇതിഹാസം വ്യക്തമാക്കി.


ദേശീയ ടീമിനു വേണ്ടി നിലവില്‍ കളിക്കുന്ന ഗോള്‍വേട്ടക്കാരില്‍ ഛേത്രി ഇപ്പോള്‍ ലയണല്‍ മെസ്സിക്കൊപ്പം രണ്ടാം സ്ഥാനത്താണ്. പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് ഇനി ഛേത്രിക്ക് മുന്നിലുള്ളത്. അടുത്ത വര്‍ഷം നടക്കുന്ന എ എഫ്‌ സി കപ്പിൽ മികച്ച പ്രകടനം കാഴ്ചവക്കാനുള്ള ഒരൂക്കത്തിലാണ് ഛേത്രി കൂട്ടരും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :