വീട്ടിൽ ശ്രീചക്രം സ്ഥാപിച്ചാൽ ഉന്നതി ഉറപ്പ്

Sumeesh| Last Modified ബുധന്‍, 13 ജൂണ്‍ 2018 (11:14 IST)
വീടുകളിലും മറ്റു സ്ഥാപനങ്ങളിലുമെല്ലാം ശ്രീചക്രം വെച്ച് ആരാധിക്കുന്നത് ഏറ്റവും ഉത്തമമായ ഒരു കാര്യമാണ്. സകല യന്ത്രങ്ങളുടെയും രാജാവായാണ് ശ്രീ ചക്രം അറിയപ്പെടുന്നത്. ഉത് വീടുകളിലും സ്ഥാപനങ്ങളിലും വച്ച് ആരാധിക്കുന്നത് എല്ലാ തരത്തിലുമുള്ള ഉന്നതി കൈവരിക്കാൻ സഹായിക്കും. ആദി പരാശക്തി ശ്രീ ചക്രത്തിൽ കുടികൊള്ളുന്നു എന്നതിനാലാണ് ഇത്.
വീടുകളിലും സ്ഥാപനങ്ങളിലും വൃത്തിയും ശുദ്ധവുമുള്ള ഒരു പ്രത്യേഗ സ്ഥാനം നൽകി വേണം ശ്രീചക്രത്തെ ആരാധിക്കാൻ. സ്വർണ്ണത്തിലോ ചെമ്പിലോ വെള്ളിയിലോ ആലേഖനം ചെയ്ത ശ്രിചക്രമാണ് നല്ലത്. ചുവന്ന പുഷ്‌പങ്ങളും കുങ്കുമം കൊണ്ടുള്ള
അർച്ചനയോടുമൊപ്പം ലളിത സഹസ്ര നാമാവലികൾ ഉരുവിട്ടാണ് ശ്രീചക്രത്തെ ആരാധന നടത്തേണ്ടത്.

ത്രൈലോക്യമോഹനം, സർവ്വാശാപരിപൂരകം, സർവ്വസംക്ഷോഭണം, സർവ്വസൗഭാഗ്യദായകം, സർവ്വാർത്ഥസാധകം, സർവ്വരക്ഷാകരം, സർവ്വരോഗഹരം, സർവ്വസിദ്ധിപ്രദം, സർവ്വാനന്ദമയം എന്നീ ഒൻപത് ചക്രങ്ങളാണ് ശ്രീചക്രത്തിൽ ഉള്ളത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :