Rajat Patidar stands alongside MS Dhoni and Rohit Sharma in IPL Captaincy Record
ധോണിക്കും രോഹിത്തിനുമൊപ്പം ഇനി രജത് പാട്ടിദാറും! ക്യാപ്റ്റൻസിയിൽ ചരിത്ര റെക്കോർഡുമായി ആർസിബി നായകൻ
2025, 2026 സീസണുകളിൽ തുടർച്ചയായി ആർസിബിയെ ഫൈനലിൽ എത്തിച്ചതോടെ രോഹിത് ശർമ, എം എസ് ധോനി എന്നിവരുൾപ്പെടുന്ന എലൈറ്റ് പട്ടികയിൽ നായകനെന്ന നിലയിൽ ഇടം പിടിച്ചിരിക്കുകയാണ് രജത് പാട്ടീധാർ.
ഫൈനൽ പ്രവേശനത്തോടെ ഐപിഎൽ ചരിത്രത്തിൽ തുടർച്ചയായി രണ്ട് സീസണുകളിൽ സ്വന്തം ടീമിനെ ഫൈനലിലേക്ക് നയിക്കുന്ന അഞ്ചാമത്തെ മാത്രം ക്യാപ്റ്റനായി രജത് പാട്ടിദാർ മാറി.
പല പ്രഗത്ഭർക്കും സാധിക്കാതിരുന്ന നേട്ടമാണ് നായകനായുള്ള ആദ്യ രണ്ട് വർഷങ്ങളിൽ തന്നെ പാട്ടിദാർ ബെംഗളൂരുവിന് നേടിക്കൊടുത്തത്.
തുടർച്ചയായ വർഷങ്ങളിൽ ടീമിനെ ഫൈനലിലെത്തിച്ച നായകന്മാർ
എം.എസ്. ധോണി (ചെന്നൈ സൂപ്പർ കിങ്സ് - 2010, 2011)
രോഹിത് ശർമ്മ (മുംബൈ ഇന്ത്യൻസ് - 2019, 2020)
ഹാർദിക് പാണ്ഡ്യ (ഗുജറാത്ത് ടൈറ്റൻസ് - 2022, 2023)
ശ്രേയസ് അയ്യർ (കെകെആർ/പഞ്ചാബ് കിങ്സ് - 2024, 2025)
രജത് പാട്ടിദാർ (റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു - 2025, 2026)
കഴിഞ്ഞ വർഷം അഹമ്മദാബാദിൽ വെച്ച് ആർസിബിയുടെ 18 വർഷത്തെ കിരീട വരൾച്ച അവസാനിപ്പിക്കാൻ പാട്ടീധാറിനായിരുന്നു
ഈ വർഷം ഐപിഎൽ വിജയിക്കാനായാൽ ധോണിക്കും രോഹിത്തിനും ശേഷം തുടർച്ചയായി രണ്ട് ഐപിഎൽ ട്രോഫികൾ നേടുന്ന മൂന്നാമത്തെ മാത്രം ക്യാപ്റ്റനെന്ന നേട്ടവും സ്വന്തമാക്കാൻ സാധിക്കും.
https://malayalam.webdunia.com/ It’s a YouTube channel which had a Breaking News, Religious, National and World News. We also focuses on Food, Health, Entertainment, Tech News.. etc,. Our motive is give you a useful news and info’s with social responsibility. So kindly please subscribe our channel to stay connect with us.. Get more updates with our News site: https://malayalam.webdunia.com/
Our Facebook Page: https://www.facebook.com/profile.php?id=100063893569580
Our Twitter Page: https://x.com/wdmalayalamwd
Whatsapp Channel : https://shorturl.at/7GvgW
Thank You!