Wdvideo Wjcrvyocuus

Notifications

Chennai Super kings coach Stephen fleming steps down

18 സീസണുകൾക്കൊടുവിൽ ചെന്നൈ വിട്ട് സ്റ്റീഫൻ ഫ്ലെമിങ്, പരിശീലന സ്ഥാനമൊഴിഞ്ഞു, പകരമാര് ? സ്റ്റീഫൻ ഫ്ലെമിങ്ങിന്റെ ചെന്നൈ സൂപ്പർ കിങ്‌സുമായുള്ള 18 വർഷത്തെ ബന്ധം അവസാനിച്ചു. പരസ്പര ധാരണയുടെ അടിസ്ഥാനത്തിലാണ് ഫ്ലെമിങ് മുഖ്യ പരിശീലക സ്ഥാനം ഒഴിയുന്നതെന്ന് ഫ്രാഞ്ചൈസി ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2008ലെ ഐപിഎല്ലിൻ്റെ ഉദ്ഘാടന സീസണിൽ താരമായാണ് ന്യൂസിലൻഡ് മുൻ നായകനായ ഫ്ലെമിങ് ടീമിനൊപ്പം ചേർന്നത്. 2009 മുതൽ താരം ചെന്നൈയുടെ മുഖ്യ പരിശീലകനായി ചുമതലയേറ്റെടുത്തു. മഹേന്ദ്ര സിംഗ് ധോനിയുടെ നായകത്വത്തിനൊപ്പം പരിശീലകനായ ഫ്ലെമിങ്ങും ചേർന്നാണ് ചെന്നൈയെ ഐപിഎല്ലിലെ ഏറ്റവും മികച്ച ഫ്രാഞ്ചൈസിയാക്കി മാറ്റിയത്. ഫ്ലെമിങ്ങിന്റെ പരിശീലനത്തിൽ ചെന്നൈ അഞ്ച് ഐപിഎൽ കിരീടങ്ങളും നിരവധി ഫൈനൽ പ്രവേശനങ്ങളും ചെന്നൈ സ്വന്തമാക്കി. എന്നാൽ കഴിഞ്ഞ 3 സീസണുകളിലെ ടീമിൻ്റെ ദയനീയമായ പ്രകടനങ്ങളാണ് ഫ്ലെമിങ്ങിൻ്റെ പുറത്താകലിന് കാരണമായത്. 2025 സീസണിൽ ഐപിഎല്ലിൽ ആദ്യമായി അവസാന സ്ഥാനത്തായാണ് ടീം സീസൺ അവസാനിപ്പിച്ചത്. 2026ലെ സീസണിൽ എട്ടാം സ്ഥാനത്ത് മാത്രമാണ് ചെന്നൈയ്ക്ക് ഫിനിഷ് ചെയ്യാനായത്. ഇതോടെ ടീമിന്റെ ഭാവി പദ്ധതികളുടെ ഭാഗമായി പരിശീലക സംഘത്തിലും വലിയ മാറ്റം കൊണ്ടുവരാൻ മാനേജ്മെന്റ് തീരുമാനിക്കുകയായിരുന്നു. https://malayalam.webdunia.com/ It’s a YouTube channel which had a Breaking News, Religious, National and World News. We also focuses on Food, Health, Entertainment, Tech News.. etc,. Our motive is give you a useful news and info’s with social responsibility. So kindly please subscribe our channel to stay connect with us.. Get more updates with our News site: https://malayalam.webdunia.com/ Our Facebook Page: https://www.facebook.com/profile.php?id=100063893569580 Our Twitter Page: https://x.com/wdmalayalamwd Whatsapp Channel : https://shorturl.at/7GvgW Thank You!