Tapsee pannu says she overworked herself chasing flat midriff warns gils against it
വയർ ഫ്ലാറ്റാക്കാനായി ശരീരത്തെ ദ്രോഹിക്കരുത്, ഞാനത് ചെയ്തു, നിങ്ങൾ ചെയ്യരുത് : പെൺകുട്ടികളെ ഉപദേശിച്ച് തപ്സി പന്നു
സിനിമാലോകത്തെ തിളക്കവും ഗ്ലാമറും നിലനിർത്താനായി നടിമാർ കഠിനമായ വ്യായാമങ്ങളും ഡയറ്റും ചെയ്യുന്നതെല്ലാം പലപ്പോഴും ചർച്ചയാകാറുണ്ട്.
ഫ്ലാറ്റ് ബെല്ലി സ്വന്തമാക്കാനായി പലരും സ്വന്തം ശരീരത്തിനോട് ചെയ്യുന്നത് ക്രൂരതയാനെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ബോളിവുഡ് താരമായ തപ്സി പന്നു.
അമിതമായ വ്യായാമവും കർശനമായ ഡയറ്റും വഴി താൻ തൻ്റെ ശരീരത്തെ അമിതമായി ദ്രോഹിച്ചിരുന്നുവെന്ന് തപ്സി പറയുന്നു.
ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരത്തിൻ്റെ തുറന്നുപറച്ചിൽ.
സിനിമയിൽ കഥാപാത്രങ്ങൾക്ക് വേണ്ടിയും അല്ലാതെയും ശരീരഭാരം കുറയ്ക്കാൻ താൻ പല പരീക്ഷണങ്ങളിലൂടെയും പോയിട്ടുണ്ടെന്ന് തപ്സി പറയുന്നു.
ജിമ്മിൽ മണിക്കൂറുകളോളം കഠിനമായി പ്രയത്നിക്കുകയും ശരീരത്തിന് ആവശ്യമായ ഭക്ഷണം നൽകാതിരിക്കുകയും ചെയ്തിട്ടുണ്ട്.
അതിന് ശേഷമാണ് ഇതെല്ലാം ശരീരത്തെ അത് എത്രത്തോളം മോശമായി ബാധിച്ചെന്ന് മനസിലാക്കുന്നത്. തപ്സി പറഞ്ഞു.
തൻ്റെ അനുഭവത്തിൽ നിന്നാണ് 'പെർഫെക്റ്റ് ബോഡി' ചിത്രങ്ങളിൽ വീണുപോകരുതെന്നാണ് തപ്‌സി പെൺകുട്ടികളോട് ആവശ്യപ്പെടുന്നത്.
മെലിഞ്ഞിരിക്കുന്നത് മാത്രമല്ല ഫിറ്റ്നസെന്നും ആരോഗ്യമുള്ളവരായിരിക്കുക എന്നതാണ് പ്രധാനമെന്നും തപ്സി പറയുന്നു.
https://malayalam.webdunia.com/ It’s a YouTube channel which had a Breaking News, Religious, National and World News. We also focuses on Food, Health, Entertainment, Tech News.. etc,. Our motive is give you a useful news and info’s with social responsibility. So kindly please subscribe our channel to stay connect with us.. Get more updates with our News site: https://malayalam.webdunia.com/
Our Facebook Page: https://www.facebook.com/profile.php?id=100063893569580
Our Twitter Page: https://x.com/wdmalayalamwd
Whatsapp Channel : https://shorturl.at/7GvgW
Thank You!