1. വാര്‍ത്താലോകം
  2. ധനകാര്യം
  3. വാണിജ്യ വാര്‍ത്ത
  4. GST Imposed on Hostel fare

വിദ്യാര്‍ഥികള്‍ക്കും ചെറുകിട ജോലിക്കാര്‍ക്കും തിരിച്ചടി: ഹോസ്റ്റല്‍ ഫീസിന് ഇനി 12% ജിഎസ്ടി

GST
ഹോസ്റ്റലുകളില്‍ താമസിക്കുന്നവര്‍ ഇനി മുതല്‍ വാടകയ്‌ക്കൊപ്പം ഇനി ജിഎസ്ടിയും അടയ്ക്കണം. ഹോസ്റ്റല്‍ വാടകയ്ക്ക് 12 ശതമാനം ജിഎസ്ടി ബാധകമായിരിക്കുമെന്ന് ജിഎസ്ടിയുടെ അതോറിറ്റി ഓഫ് അഡ്വാന്‍സ് റൂളിംഗ്(എ എ ആര്‍) ബെംഗളൂരു ബെഞ്ച് വ്യക്തമാക്കി. വിദ്യാര്‍ഥികള്‍ക്കും ചെറുകിട സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും ഇത് വലിയ തിരിച്ചടിയാകും.
 
ഹോസ്റ്റലുകള്‍ ഭവനപദ്ധതികളല്ലെന്നും ബിസിനസ് സേവനങ്ങളാണെന്നും അതിനാല്‍ ജിഎസ്ടി പരിധിയില്‍ നിന്നും ഒഴിവാക്കാനാകില്ലെന്നുമാണ് ബെഞ്ച് വ്യക്തമാക്കിയത്. സ്ഥിരതാമസ സൗകര്യമുള്ള പദ്ധതികളാണ് ഭവന പദ്ധതികള്‍. ഗസ്റ്റ് ഹൗസ്,ഹോസ്റ്റല്‍,ലോഡ്ജ് എന്നിവയെ ഈ ഗണത്തില്‍ പെടുത്താനാകില്ലെന്നും ഹോസ്റ്റല്‍ സേവനം നല്‍കുന്നവര്‍ ജിഎസ്ടി രജിസ്‌ട്രേഷന്‍ എടുക്കണമെന്നും ബെഞ്ച് വ്യക്തമാക്കി. ഹോസ്റ്റല്‍ വാടക പ്രതിദിനം 1,000 രൂപയ്ക്ക് താഴെയാണെങ്കിലും ജിഎസ്ടി ബാധകമാകുമെന്ന് നേരത്തെ മറ്റൊരു കേസില്‍ എ എ ആര്‍ ലഖ്‌നൗ ബെഞ്ച് വ്യക്തമാക്കിയിരുന്നു.
 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
വില 16,499 മുതല്‍, ഇനി ഫോണല്ല ജിയോ ലാപ്‌ടോപ്പ് തന്നെ വാങ്ങാം: ജിയോബുക്ക് നിങ്ങള്‍ അറിയേണ്ടതെല്ലാം