1. വാര്‍ത്താലോകം
  2. »
  3. കരിയര്‍
  4. »
  5. അവസരങ്ങള്‍

റിപ്പോര്‍ട്ടര്‍, ഹെല്‍പ്പര്‍

റിപ്പോര്ട്ടര് ഹെല്പ്പര് പിഎസ്സി നിയമസഭ അച്ചടിവകുപ്പ്
PROPRO
അച്ചടി വകുപ്പില്‍ ഹെല്‍പ്പര്‍, നിയമസഭയില്‍ റിപ്പോര്‍ട്ടര്‍ തുടങ്ങി നാല്‌ തസ്‌തികകളിലേക്ക്‌ പി.എസ്‌.സി. അപേക്ഷ ക്ഷണിച്ചു. അസാധാരണ ഗസറ്റ്‌ തീയതി: 30.10.2008. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 13.12.2008.

ജനറല്‍ റിക്രൂട്ട്‌മെന്റ്‌ (സംസ്ഥാനതലം)

കാറ്റഗറി നമ്പര്‍: 361/08
റിപ്പോര്‍ട്ടര്‍ ഗ്രേഡ്‌ - 2 (ഇംഗ്ലീഷ്‌), നിയമസഭാ സെക്രട്ടേറിയറ്റ്‌.
യോഗ്യത: ബിരുദവും ടൈപ്പ്‌റൈറ്റിങ്ങും ഷോര്‍ട്ട്‌ഹാന്‍ഡും.

കാറ്റഗറി നമ്പര്‍: 362/08
അസിസ്റ്റന്‍റ് കന്നട ട്രാന്‍സ്‌ലേറ്റര്‍, നിയമം (ഗവണ്‍മെന്റ്‌ സെക്രട്ടേറിയറ്റ്‌).
ഒരൊഴിവ്‌.
യോഗ്യത: കന്നട ഒരു വിഷയമായി പഠിച്ച്‌ ബിരുദം.

കാറ്റഗറി നമ്പര്‍: 363/08
അസിസ്റ്റന്‍റ് പേഴ്‌സണല്‍ ഓഫീസര്‍ (ഫീമെയില്‍), കേരള സംസ്ഥാന കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡ്‌. ഒരൊഴിവ്‌.

ജനറല്‍ റിക്രൂട്ട്‌മെന്‍റ് (ജില്ലാതലം)

കാറ്റഗറി നമ്പര്‍: 364/08
ഹെല്‍പ്പര്‍ ഗ്രേഡ്‌-2, അച്ചടി (ഗവ. പ്രസ്‌), കോട്ടയം ജില്ല. ഒരൊഴിവ്‌.
യോഗ്യത: എഴുത്തും വായനയും അറിഞ്ഞിരിക്കണം, ഇലക്‌ട്രിക്കല്‍/ മെക്കാനിക്കല്‍ അറ്റകുറ്റപ്പണികളില്‍ പ്രാവീണ്യം.

യോഗ്യത, പ്രായം, അപേക്ഷിക്കേണ്ടരീതി തുടങ്ങിയ വിശദവിവരങ്ങള്‍ക്ക് പി.എസ്.സിയുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക. www.keralapsc.org