ഡൽഹി ഷാഹ്ദരയിൽ വൻ തീപിടുത്തം; മൂന്ന് മരണം, നിരവധി പേര്‍ക്ക് ഗുരുതര പരുക്ക്

ഡൽഹിയിലെ ഷാഹ്ദരയിലുണ്ടായ തീപിടുത്തത്തിൽ മൂന്ന് മരണം

newdelhi, fire, death ന്യൂഡൽഹി, തീപിടുത്തം, മരണം
ന്യൂഡൽഹി| സജിത്ത്| Last Modified ബുധന്‍, 2 നവം‌ബര്‍ 2016 (09:52 IST)
ഡൽഹിയിലെ ഷാഹ്ദരയിലുണ്ടായ തീപിടുത്തത്തിൽ മൂന്ന് മരണം. ഷാഹ്ദരയിലുള്ള മോഹൻപാർക്കിലെ ഒരു കെട്ടിടത്തില്‍ വൈദ്യുത റിക്ഷകൾ പാർക്ക് ചെയ്ത ഭാഗത്താണ് വന്‍ തീപിടുത്തമുണ്ടായത്. പത്തോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

വൈദ്യുത റിക്ഷകൾ രാത്രി ചാർജ് ചെയ്യുന്നതിനിടെയുണ്ടായ ഷോർട്ട് സർക്യൂട്ടാകാം അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. പൊലീസും ഫയർഫോഴ്സും സംഭവ സ്ഥലത്തെത്തി തീയണക്കുകയും പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :