മുന്‍ കാമുകിയുടെ സ്വകാര്യ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു : യുവ എന്‍ജിനീയര്‍ അറസ്റ്റില്

മുന്‍ കാമുകിയുടെ സ്വകാര്യ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച യുവ എന്‍ജിനീയര്‍ അറസ്റ്റില്‍.

ന്യൂഡല്‍ഹി, അറസ്റ്റ്, പൊലീസ്, ഇന്‍സ്റ്റാഗ്രാം newdelhi, arrest, police, instagram
ന്യൂഡല്‍ഹി| സജിത്ത്| Last Modified ശനി, 30 ഏപ്രില്‍ 2016 (15:30 IST)
മുന്‍ കാമുകിയുടെ സ്വകാര്യ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച യുവ എന്‍ജിനീയര്‍ അറസ്റ്റില്‍. ഇരുപത്തിമൂന്നുകാരനായ ഐ ടി എന്‍ജിനിയറാണ്‌ പിടിയിലായത്‌. മുന്‍ കാമുകിയായിരുന്ന ബി ടെക്‌ വിദ്യാര്‍ത്ഥിനിയുടെ ചിത്രങ്ങളാണ്‌ ഇയാള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചത്.

ഡല്‍ഹിയിലെ ഒരു പ്രമുഖ കമ്പനിയിലാണ്‌ ഇയാള്‍ ജോലി ചെയ്യുന്നതെന്ന്‌ പൊലീസ്‌ വ്യക്തമാക്കി. പെണ്‍കുട്ടിയുമായി ഇയാള്‍ ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നു. ഈ അടുത്തകാലത്താണ് ഇരുവരും തമ്മില്‍ പിരിഞ്ഞത്. അതിനെ തുടര്‍ന്ന് കഴിഞ്ഞ ഏപ്രില്‍ 24നാണ് ഫോട്ടോകള്‍ ഇന്‍സ്റ്റാഗ്രാമില്‍ അപ്ലോഡ് ചെയ്തത്.

പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് യുവാവിനെ പൊലീസ്‌ കസ്‌റ്റഡിയിലെടുത്തു. ഇയാളില്‍ നിന്ന്‌ ഫോട്ടോകള്‍ അപ്ലോഡ് ചെയ്യാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണും ലാപ്ട്ടോപ്പും പിടിച്ചെടുത്തിട്ടുണ്ട്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :