അനുബന്ധ വാര്‍ത്തകള്‍
- Joe Biden ബിരുദന ചടങ്ങിനിടെ വേദിയില്‍ തട്ടി വീണ് ജോ ബൈഡന്, വീഡിയോ
- സിലിക്കൺ വാലി ബാങ്കിൻ്റെ തകർച്ചയെ പറ്റി ചോദ്യം, കടക്ക് പുറത്തെന്ന് യുഎസ് പ്രസിഡൻ്റും
- പാക്കിസ്ഥാന് ലോകത്തെ ഏറ്റവും അപകടകാരിയായ രാഷ്ട്രം: ജോ ബൈഡന്
- സെക്യൂരിറ്റി കൗണ്‍സിലില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് സ്ഥിര അംഗത്വം ഉറപ്പുനല്‍കി ജോ ബൈഡല്‍
- ട്രെയിനില്‍ തനിക്കൊപ്പമുള്ള ആടിനും ടിക്കറ്റെടുത്ത് സ്ത്രീ; ടിക്കെറ്റെടുക്കാതെ മുങ്ങുന്ന യാത്രികര്‍ക്ക് മാതൃകയെന്ന് ടിടിഇ
ജി20 ഉച്ചകോടി നാളെ, വെകിട്ട് എഴ് മണിയോടെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് ദില്ലിയിലെത്തും
ജി20 ഉച്ചകോടി നാളെ നടക്കും. ഇതിനായി ലോകനേതാക്കള്‍ ഇന്ന് ഇന്ത്യയിലെത്തും. വെകിട്ട് എഴ് മണിയോടെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് ദില്ലിയിലെത്തുമെന്നാണ് വിവരം. ബൈഡന്റെ ഭാര്യ ജില് ബൈഡന് കോവിഡ് ബാധിതയായതിനാല്‍ ക്വാറന്റൈനിലാണ്. ബൈഡന്റെ ഫലം നെഗറ്റീവാണ്. പ്രസിഡന്റായ ശേഷമുള്ള ബൈഡന്റെ ആദ്യ ഇന്ത്യ സന്ദര്‍ശനമാണിത്. ഉച്ചയ്ക്ക് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കും പിന്നാലെ മറ്റ് നേതാക്കളും എത്തും.
യുക്രൈന് വിഷയവയും വളര്‍ന്നുവരുന്ന സാങ്കേതികവിദ്യകളും ഉള്‍പ്പെടെ വിവിധ വിഷയങ്ങള്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുളള ചര്‍ച്ചയില്‍ വിഷയമാകും. കാലാവസ്ഥാ വ്യതിയാനം, ആഗോള അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ജി20 ഉച്ചകോടി ചര്‍ച്ച ചെയ്യും.