ചെന്നൈ|
Last Updated:
തിങ്കള്‍, 23 ജനുവരി 2017 (12:10 IST)
മറീന ബീച്ചിലെ ജല്ലിക്കെട്ട് പ്രക്ഷോഭം അക്രമാസക്തമാകുന്നു. പിരിഞ്ഞുപോകാന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടും ഒരുവിഭാഗം സമരക്കാര്‍ അതിന് തയ്യാറായില്ല. ഇതിനെ തുടര്‍ന്ന് പൊലീസ് സമരക്കാര്‍ക്ക് എതിരെ ലാത്തിച്ചാര്‍ജ് അടക്കമുള്ള നടപടി കൈക്കൊണ്ടു. ഇതിനെ തുടര്‍ന്ന് സമരക്കാര്‍ കടല്‍ത്തീരത്തേക്ക് നീങ്ങുകയും കടലില്‍ ചാടി ആത്മഹത്യ ചെയ്യുമെന്നുള്ള ഭീഷണി മുഴക്കുകയും ചെയ്തു.
തുടര്‍ന്ന് മറീനയിലേക്കുള്ള റോഡുകള്‍ പൊലീസ് ബ്ലോക്ക് ചെയ്തു. മിക്കയിടത്തും വാഹനങ്ങള്‍ വഴി തിരിച്ചുവിട്ടു. ചെന്നൈയിലെ എല്ലാ സ്കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, ഐസ് ഹൌസ് പൊലീസ് സ്റ്റേഷന് സമരക്കാര്‍ തീയിട്ടു. ഒട്ടേറെ ബൈക്കുകള്‍ക്കും തീയിട്ടു.
അതേസമയം, അമേരിക്കയിലുള്ള തമിഴര്‍ പെറ്റയുടെ ആസ്ഥാനത്തിനു മുന്നില്‍ പ്രതിഷേധിക്കുകയാണ്.