1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. India reports 60,753 new COVID19 cases

രാജ്യത്ത് പുതിയ കൊവിഡ് കേസുകള്‍ 60,753; മരണം 1,647

India
രാജ്യത്ത് പുതിയ കൊവിഡ് കേസുകള്‍ 60,753. കഴിഞ്ഞ 24 മണിക്കൂറിനിടെ 97,743 പേര്‍ രോഗമുക്തി നേടി. അതേസമയം രോഗം മൂലം 1,647 പേര്‍ മരണപ്പെട്ടതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 2,98,23,546 ആയി.
 
നിലവില്‍ 7,60,019 പേരാണ് രോഗം മൂലം രാജ്യത്ത് ചികിത്സയില്‍ കഴിയുന്നത്. ഇതുവരെ 3,85,137പേര്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടു. 27.23 കോടിയിലേറെപ്പേര്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. 
അടുത്ത ലേഖനം
പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളുടെ ഭാര്യമാര്‍ക്ക് താല്‍കാലിക നിയമനം: സര്‍ക്കാരിന്റെ നീചമായ പ്രവര്‍ത്തിയെന്ന് ശരത് ലാലിന്റെ പിതാവ്