ആംആദ്‌മി സര്‍ക്കാരിന്‌ ഡല്‍ഹി ഹൈക്കോടതിയുടെ വിമര്‍ശനം

ന്യൂഡല്‍ഹി| VISHNU N L| Last Modified ബുധന്‍, 1 ജൂലൈ 2015 (17:09 IST)
ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി നടത്തിയ കര്‍ഷക റാലിക്കിടെ ആത്മഹത്യ ചെയ്ത കര്‍ഷകനായ ഗജേന്ദ്ര സിംഗിനെ രക്തസാക്ഷിയാക്കി പ്രഖ്യാപിച്ച ആംആദ്‌മി സര്‍ക്കാരിന്‌ ഡല്‍ഹി ഹൈക്കോടതിയുടെ വിമര്‍ശനം. നടപടിയില്‍ നാല്‌ ആഴ്‌ചയ്‌ക്കകം മറുപടി നല്‍കണമെന്ന്‌ കോടതി ഡല്‍ഹി സര്‍ക്കാരിന്‌ നോട്ടീസ്‌ നല്‍കി.

മോഡി സര്‍ക്കാരിന്റെ ഭൂമി ഏറ്റെടുക്കല്‍ ബില്ലിന്‌ എതിരെ ഡല്‍ഹി ജന്ദര്‍ മന്ദറില്‍ ആം ആദ്‌മി സംഘടിപ്പിച്ച പ്രതിഷേധ റാലിക്കിടയിലാണ്‌ കര്‍ഷകനായ ഗജേന്ദ്ര സിങ്‌ ആത്മഹത്യ ചെയ്‌തത്‌. റാലിക്കിടയില്‍ മുദ്രാവാക്യങ്ങള്‍ മുഴക്കി സമീപത്തെ മരത്തില്‍ കയറിയ സിങ്‌ കഴുത്തില്‍ കുരുക്കു മുറുക്കി ആത്മഹത്യ ചെയ്യുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :