അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് വെള്ളിയാഴ്ച ശക്തമായ മഴയ്ക്ക് സാധ്യത; ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- Best Time to Eat Rice: ചോറ് കഴിക്കാന്‍ ഏറ്റവും നല്ല സമയം ഇതാണ്
- എല്ലാ മാസത്തെയും വേതനം പതിനഞ്ചാം തിയതിക്ക് മുന്‍പ് നല്‍കും; റേഷന്‍ വ്യാപാരികള്‍ തുടങ്ങിയ അനിശ്ചിതകാല സമരം പിന്‍വലിച്ചു
- പുതിയ റേഷന്‍ കാര്‍ഡ് നിയമങ്ങള്‍: ഫെബ്രുവരി 15 മുതല്‍, ഈ ആളുകള്‍ക്ക് മാത്രമേ കാര്‍ഡിന്റെ പ്രയോജനം ലഭിക്കൂ
- റേഷന്‍ വ്യാപാരികളുടെ അനിശ്ചിതകാല സമരം ആരംഭിച്ചു
തുലാവർഷം പിൻവാങ്ങിയെങ്കിലും മഴ സാധ്യത, 31ന് 3 ജില്ലകളിൽ യെല്ലോ അലർട്ട്
കേരളം ഉള്‍പ്പടെയുള്ള തെക്കെ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും തുലാവര്‍ഷം പിന്‍വാങ്ങിയെങ്കിലും സംസ്ഥാനത്ത് അടുത്ത നാല് ദിവസം വിവിധ ജില്ലകളില്‍ മഴയ്ക്ക് സാധ്യത. ജനുവരി 31ന് വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
നാളെ നാല് ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട,ഇടുക്കി എന്നീ ജില്ലകളിലാണ് നാളെ മഴയ്ക്ക് സാധ്യത. ജനുവരി 30, ഫെബ്രുവരി ഒന്ന് തീയ്യതികളില്‍ തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,എറണാകുളം,ഇടുക്കി,തൃശൂര്‍,പാലക്കാട് ജില്ലകളിലും മഴക്ക് സാധ്യതയുണ്ട്. 31ന് കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളിലെല്ലാം മഴ പെയ്യാന്‍ സാധ്യതയുള്ളതായാണ് പ്രവചനം.