അനുബന്ധ വാര്‍ത്തകള്‍
- കേരളത്തിലെ റോഡുകളില്‍ എഐ ക്യാമറ വന്നതിനു ശേഷമുള്ള മാറ്റങ്ങള്‍ അറിയുമോ? ഈ കണക്കുകള്‍ ഞെട്ടിക്കുന്നത് !
- പ്ലസ് വണ്‍ പ്രവേശനം: ഇതുവരെയുള്ള സപ്ലിമെന്ററി അലോട്ട്മെന്റുകളിലും അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാതിരുന്നവര്‍ക്ക് അപേക്ഷിക്കാം
- എഐ ക്യാമറ: 25.81 കോടി രൂപയുടെ ചെല്ലാന്‍ തയ്യാറാക്കിയെങ്കിലും ഇതുവരെ ലഭിച്ചത് 3.37 കോടി രൂപ മാത്രം, ഇനി ഇന്‍ഷുറന്‍സ് പുതുക്കാന്‍ പിഴ തീര്‍ക്കണം
- എഐ ക്യാമറ: കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ സംസ്ഥാനത്ത് വാഹനാപകടങ്ങള്‍ മരണപ്പെട്ടത് 313 പേര്, ഈവര്‍ഷം ജൂലൈയില്‍ അപകടമരണം 67ആയി കുറഞ്ഞു
- കുട്ടികള്‍ക്കുനേരെയുള്ള അതിക്രമത്തിന് അവസാനമില്ല; മലപ്പുറത്ത് നാലുവയസുകാരി ലൈംഗിക പീഡനത്തിനിരയായി, അന്യസംസ്ഥാന തൊഴിലാളി പിടിയില്‍
സംസ്ഥാനത്ത് ഓഗസ്റ്റ് രണ്ടുവരെ കണ്ടെത്തിയത് 3242277 ഗതാഗത നിയമലംഘനങ്ങള്‍; നിയമലംഘനങ്ങളുടെ കണക്ക് വിവരങ്ങള്‍ ഇങ്ങനെ
ക്യാമറകള്‍ പ്രവര്‍ത്തനം ആരംഭിച്ച ജൂണ്‍ 5 മുതല്‍ ഓഗസ്റ്റ് രണ്ടു വരെ 3242277 ഗതാഗത നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഇതില്‍ 1583367എണ്ണം വെരിഫൈ ചെയ്യുകയും 589394 കേസുകള്‍ ഇന്റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് മോണിറ്ററിംഗ് സിസ്റ്റത്തില്‍ അപ്ലോഡ് ചെയ്യുകയും382580 എണ്ണം ചെല്ലാനുകള്‍ തയ്യാറാക്കുകയും 323604 എണ്ണം തപാലില്‍ അയക്കുകയും ചെയ്തു.
ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്ര വാഹനങ്ങളോടിച്ചതാണ് ഏറ്റവും കൂടുതല്‍ നിയമലംഘനങ്ങള്‍, 221251. സഹയാത്രികര്‍ ഹെല്‍മെറ്റ് ധരിക്കാതെ യാത്ര ചെയ്തത് 150606. കാറിലെ മുന്‍ സീറ്റ് യാത്രക്കാര്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തത്-186673, കാര്‍ ഡ്രൈവര്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തത്- 170043, മൊബൈല്‍ ഫോണ്‍ ഉപയോഗം 6118, ഇരുചക്ര വാഹനങ്ങളിലെ ട്രിപ്പിള്‍ റൈഡ് 5886 തുടങ്ങിയവയാണ് ജൂണ്‍ 5 മുതല്‍ ഓഗസ്റ്റ് രണ്ടുവരെ വരെ കണ്ടെത്തിയ നിയമലംഘനങ്ങള്‍.