1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local news

ഒരു വനിതാ വെറ്റിനറി ഡോക്ടര്‍ വ്യാപകമായി കൈക്കൂലി വാങ്ങുന്നതായി പരാതി; പാറശ്ശാല ചെക്ക്പോസ്റ്റില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന

Trivandrum
പാറശ്ശാല ചെക്ക്പോസ്റ്റില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തി. ചെക്‌പോസ്റ്റില്‍ ഒരു വനിതാ വെറ്റിനറി ഡോക്ടര്‍ വ്യാപകമായി കൈക്കൂലി വാങ്ങുന്നതായി പരാതി ഉയര്‍ന്നിരുന്നു. അര്‍ദ്ധരാത്രിയില്‍ ഈ ഡോക്ടര്‍ ഡ്യൂട്ടിയിലുള്ളപ്പോള്‍ തന്നെയാണ് വിജിലന്‍സ് പരിശോധന നടത്തിയത്.
 
പരിശോധനയില്‍ 5700 രൂപയും രണ്ട് ഇറച്ചി കോഴികളേയും പിടിച്ചെടുത്തു. കോഴികളെ കൈക്കൂലിയായി സ്വീകരിച്ചതാണെന്നാണ് വിജിലന്‍സ് കരുതുന്നത്. എന്നാല്‍ രക്തസാമ്പിളുകള്‍ എടുക്കുന്നതിനാണ് കോഴികളെ വാങ്ങിച്ചതെന്നാണ് ഡോക്ടര്‍ നല്‍കിയ വിശദീകരണം. കണ്ടെടുത്ത പണം കണക്കില്‍പ്പെടാത്തതാണ്.
അടുത്ത ലേഖനം
Gold Price: സ്വര്‍ണം വാങ്ങാന്‍ പറ്റിയ ടൈം ! തുടര്‍ച്ചയായ രണ്ടാം ദിവസവും വിലയില്‍ ഇടിവ്