തിരുവനന്തപുരം|
jibin|
Last Modified വ്യാഴം, 11 സെപ്‌റ്റംബര്‍ 2014 (15:11 IST)
സാമ്പത്തിക ഞെരുക്കത്തിന്റെ ഇടയിലും 54 ലക്ഷം പേര്‍ക്കുകൂടി ഒരു രൂപയ്ക്ക് അരി നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനം. ഇതിനായി ഫണ്ട് കണ്ടെത്തുമെന്നും യോഗം വ്യക്തമാക്കി.
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് മന്ത്രിസഭായോഗത്തിന്റെ വിലയിരുത്തല്‍. കശ്മീര്‍ പ്രളയത്തില്‍പ്പെട്ടവര്‍ക്ക് സഹായകമായി രണ്ട് കോടി രൂപ ധനസഹായം നല്‍കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.
അതോടൊപ്പം അവരെ സഹായിക്കുന്നതിനായി ദുരിതാശ്വാസ നിധി രൂപീകരിക്കുമെന്നും മന്ത്രിസഭാ യോഗം വ്യക്തമാക്കി. ദേശീയ ഗെയിംസ് അടിസ്ഥാന സൗകര്യ വികസനത്തിനായി 50 കോടി രൂപ അനുവദിക്കാനും തീരുമാനമായി.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.