അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്തെ ബിരുദാനന്തര ബിരുദ ദന്തല്‍ കോഴ്സിലേക്ക് അപേക്ഷിക്കാം; അവസാന തിയതി ഓക്ടോബര്‍ 6
- സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലേക്ക്
- സംസ്ഥാനത്ത് വരുന്ന അഞ്ചുദിവസവും ശക്തമായ മഴയ്ക്ക് സാധ്യത; ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- അർജുനെ മാർക്കറ്റ് ചെയ്യുന്നു, വൈകാരികത ചൂഷണം ചെയ്യുന്നു, മനാഫിനെതിരെ ആരോപണവുമായി കുടുംബം
- 11 വയസ്സായ കുട്ടിയെ പീഡിപ്പിച്ച കേസില്‍ അയല്‍വാസിയായ വികലാംഗന് 5 വര്‍ഷം കഠിനതടവും 10,000 രൂപ പിഴയും
വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനുമുകളില്‍ ന്യൂനമര്‍ദ്ദം; ഒക്ടോബര്‍ 9 വരെ ശക്തമായ മഴയ്ക്ക് സാധ്യത
വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും ബംഗ്ലാദേശ്, പശ്ചിമ ബംഗാള്‍ തീരത്തിനും മുകളിലായി ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. തെക്കു കിഴക്കന്‍ അറബിക്കടലില്‍ ചക്രവാതച്ചുഴി നിലനില്ക്കുന്നു. കേരളത്തില്‍ അടുത്ത 7 ദിവസം വ്യാപകമായി നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഒക്ടോബര്‍ 04 മുതല്‍ 09 വരെ ശക്തമായ മഴയ്ക്കും സാധ്യത.
അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയ / ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്ററില്‍ താഴെ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു.