അനുബന്ധ വാര്‍ത്തകള്‍
- കേരള പോലീസില്‍ ഹോക്കി, ഷൂട്ടിംഗ്, വനിതാ ഫുട്ബോള്‍ ടീമുകള്‍ ഉടന്‍ നിലവില്‍ വരും: മുഖ്യമന്ത്രി
- സംസ്ഥാനത്ത് ഇന്ന് 5456 പേർക്ക് കൊവിഡ്, 23 മരണം, 4701 പേർക്ക് രോഗമുക്തി
- പൊലീസും കർട്ടണിട്ട് സുഖിക്കേണ്ട, വാഹനങ്ങളിലെ കൂളിങ് ഫിലിമും കർട്ടണും നീക്കം ചെയ്യാൻ ഉത്തരവ്
- മാളിൽവച്ച് യുവനടിയെ അപമാനിച്ച സംഭവം; പൊലീസ് സ്വമേധയാ കേസെടുത്തു
- സംസ്ഥാനത്ത് 4969 പേർക്ക് കൊവിഡ്, 4970 പേർക്ക് രോഗമുക്തി
ഏഴാം ക്ലാസുകാരന് കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചു
വെള്ളറട: വെള്ളറടയ്ക്കടുത്ത് കൊമ്പയ്ക്കാണിയില് ഏഴാം ക്ലാസുകാരനെ കാട്ടാന ചവിട്ടിക്കൊന്നു. തെന്മല ആറ്റരികത്തു വീട്ടില്‍ ഗോപന് കാണി - ബിന്ദു കാണിക്കാരി ദമ്പതികളുടെ മകന് ഷിജു എന്ന 14 കാരണാണ് മരിച്ചത്.
അമ്പൂരി സെന്റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ത്ഥിയാണ് ഷിജു. ശതാവരി കിഴക്ക് ശേഖരിക്കാനായി സഹോദരന്, രണ്ട് സുഹൃത്തുകള്‍ എന്നിവര്‍ക്കൊപ്പം ആറു നീന്തിക്കടന്നാണ് ഷിജു കൊമ്പയ്ക്കാണിയില് എത്തിയത്. കാട്ടാനയുടെ ആക്രമണത്തില്‍ രണ്ട് കുട്ടികള്‍ക്ക് പരിക്കേറ്റു.
കുട്ടികളെ കണ്ട കാട്ടാനക്കൂട്ടത്തില്‍ നിന്ന് ആന ചിഹ്നം വിളിച്ചെത്തുകയും ആക്രമിക്കുകയുമായിരുന്നു. വനം വകുപ്പ് അധികൃതരും നെയ്യാര്‍ഡാമിലെ പോലീസും ചേര്‍ന്ന് മൃതദേഹം ബോട്ടില്‍ നെയ്യാര്ഡാമിലെത്തിച്ചു. പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഭക്ഷണ കുറവും സ്കൂള്‍ ഇല്ലാത്തതും കാരണം കുട്ടികള്‍ പലപ്പോഴും ഇതുപോലെ ഉള് വനത്തിലേക്ക് പോകാറുണ്ട്.