1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Petrolpump Theft Kaippamangalam

പെട്രോള്‍ പമ്പില്‍ നിന്നും അരലക്ഷം രൂപയുടെ കവര്‍ച്ച

Petrolpump
കൈപ്പമംഗലം: കൈപ്പമംഗലം മൂന്നു പീടികയിലെ പെട്രോള്‍ പമ്പില്‍ നടന്ന മോഷണത്തില്‍ അര ലക്ഷത്തിലേറെ രൂപ നഷ്ടപ്പെട്ടു. മൂന്നുപീടിക അറവുശാലയില്‍ ഉള്ള ഹിന്ദുസ്ഥാന്‍ പെട്രോളിയം പാമിലാണ് മോഷണം നടന്നത്.
 
ഇന്ന് രാവിലെ 6മണിക്ക് പെട്രോള്‍പമ്പ് തുറക്കാനെത്തിയ ജീവനക്കാരാണ് മോഷണ വിവരം അറിഞ്ഞത്. മൂന്നു പീടിക സ്വദേശി നെല്ലിക്കത്തറ ബൈജുവിന്റേതാണ് പമ്പ്. പ്രദേശത്തെ സി.സി.ടി.വി ക്യാമറകള്‍ വഴി അന്വേഷണം നടത്തുകയാണ് പോലീസ്. പെട്രോള്‍ പമ്പിലെ ഓഫീസില്‍ ഉള്ള അലമാരയിലെ മേശയിലുമുള്ള പണമാണ് നഷ്ടപ്പെട്ടത്. 
അടുത്ത ലേഖനം
ലൈഫ് മിഷനിലെ സിബിഐ അന്വേഷണം റദ്ദക്കണം, ഹൈക്കോടതിയിൽ ഹർജി നൽകി സംസ്ഥാന സർക്കാർ