Webdunia - Bharat's app for daily news and videos

Install App

പെരിയാര്‍ തീരത്ത് ജാഗ്രത; പമ്പ, ഇടമലയാര്‍ അണക്കെട്ടുകള്‍ തുറന്നു

Updated: ചൊവ്വ, 19 ഒക്‌ടോബര്‍ 2021 (08:50 IST)
പമ്പ, ഇടമലയാര്‍ അണക്കെട്ടുകള്‍ തുറന്ന സാഹചര്യത്തില്‍ പെരിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തുക. പമ്പാ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തിയിരിക്കുന്നത്. സെക്കന്റില്‍ അരലക്ഷം ലിറ്റര്‍ വെള്ളമാണ് അണക്കെട്ടില്‍ നിന്ന് പുറന്തള്ളുന്നത്. ഇതോടെ പമ്പാ നദിയിലേക്ക് അധികജലം ഒഴുകിയെത്തിത്തുടങ്ങി. പമ്പാനദിയില്‍ പത്ത് സെന്റിമീറ്റര്‍ വരെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. 
 
അതേസമയം, ഇടമലയാര്‍ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ 80 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തിയിരിക്കുന്നത്. ആറുമണിക്ക് തുറന്നുവിട്ട ഇടമലയാര്‍ അണക്കെട്ടില്‍ നിന്നുള്ള വെള്ളം എട്ടുമണിയോടെ ഭൂതത്താന്‍കെട്ടിലെത്തി. ഉച്ചയ്ക്ക് 12 മണിയോടെ വെള്ളം കാലടി-ആലുവ ഭാഗത്തെത്തും. പെരിയാറിന്റെ തീരത്ത് അതീവജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുകയാണ്. പെരിയാറിലെ ജലനിരപ്പ് ഒരു മീറ്ററോളം ഉയരുമെന്നാണ് വിലയിരുത്തല്‍. 11 മണിയോടെ ഇടുക്കി അണക്കെട്ട് കൂടി തുറന്നാല്‍ പെരിയാറിലെ ജലനിരപ്പ് അതിവേഗം ഉയര്‍ന്നേക്കും. 
 

ഒടുവില്‍ സമാധാനം തേടിയെത്തി, ഇന്ന് മുതല്‍ എന്റെ ശബ്ദം തിരെഞ്ഞെടുക്കുന്നു, പോസ്റ്റുമായി അനുപമ പരമേശ്വരന്‍, ഒരു ബ്രെയ്ക്കപ്പ് മണക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ

29 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കൃത്രിമബുദ്ധിക്കായുള്ള ലോക സംഘടന ആരംഭിച്ച് ചൈന; ഇന്ത്യ ഇല്ല

ഇറാനിലുള്ള ഇന്ത്യക്കാര്‍ ഉടന്‍ രാജ്യം വിടണം; നിര്‍ദേശവുമായി ഇന്ത്യന്‍ എംബസി

എത്തനോള്‍ ഉടന്‍ ഇന്ത്യന്‍ അടുക്കളകളിലും എത്തും; രാജ്യത്തിന്റെ എത്തനോള്‍ ഉല്‍പാദന ശേഷി പ്രതിവര്‍ഷം 20 ബില്യണ്‍ ലിറ്റര്‍ കവിഞ്ഞു

വൈഭവിനെതിരെ എങ്ങനെ ബൗൾ ചെയ്യുമെന്ന് ചോദിച്ചില്ലെ, ആർച്ചറിന് അന്നെ മനസിലായി, പുറത്താക്കിയത് 2 തവണ !

എല്ലാം കാണുക

മണ്ഡലപുനർനിർണയ ബില്ലിനെ പിന്തുണയ്ക്കുന്നത് തമിഴ്‌നാടിനോടുള്ള വഞ്ചന, ഡിഎംകെ ഉൾപ്പടെയുള്ള പാർട്ടികൾക്ക് രാഹുൽ ഗാന്ധിയുടെ മുന്നറിയിപ്പ്

വിദ്യാർഥികൾക്ക് വേണ്ടത് നിങ്ങളുടെ ക്ഷമയല്ല, ചെയ്തതിനെല്ലാമുള്ള മാപ്പപേക്ഷയാണ് :പ്രധാനമന്ത്രിക്കെതിരെ രാഹുൽ ഗാന്ധി

പ്രഥമദൃഷ്ട്യാ പരപുരുഷബന്ധം തെളിഞ്ഞാൽ ഭാര്യയ്ക്ക് ഇടക്കാല ജീവനാംശം നിഷേധിക്കാം : സുപ്രീം കോടതി

നാട് മുങ്ങുമ്പോൾ മുഖ്യമന്ത്രി ബിസിയാണ്, ദുരിതബാധിത പ്രദേശങ്ങളിലേക്കില്ല, പകരം ജ്വല്ലറി ഉദ്ഘാടനം

ഇറാൻ കാലുപിടിച്ചു, നിലനിൽപ്പിനായി യാചിച്ചു, ആക്രമണം താൽക്കാലികമായി റദ്ദാക്കിയെന്ന് ട്രംപ്

അടുത്ത ലേഖനം
Show comments