1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Old man came for vote died

ഒറ്റപ്പാലത്ത് വോട്ട് ചെയ്യാൻ എത്തിയ വയോധികൻ കുഴഞ്ഞു വീണു മരിച്ചു

Vote
പാലക്കാട് : പാലക്കാട്ടെ ഒറ്റപ്പാലത്തു വോട്ട് ചെയ്യാനെത്തിയ വയോധികൻ കുഴഞ്ഞു വീണു മരിച്ചു. ഒറ്റപ്പാലം ചുനങ്ങാട് വാണി വിലാസിനി സ്കൂളിൽ വോട്ട് ചെയ്യാൻ എത്തിയ ചന്ദ്രൻ (68) ആണ് മരിച്ചത്.
 
ചന്ദ്രനെ കുഴഞ്ഞുവീണ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാലക്കാട്, സമീപ മണ്ഡലമായ ആലത്തൂർ എന്നിവിടങ്ങളിൽ കനത്ത രാവിലെ മുതൽ തന്നെ പോളിംഗാണ് റിപ്പോർട്ട് ചെയ്യുന്നത്.
About Writer
എ കെ ജെ അയ്യർ
അടുത്ത ലേഖനം
Loksabha Elections 2024: മരിച്ചയാളുടെ വോട്ടു ചെയ്യാനെത്തിയ സ്ത്രീ പിടിയിൽ