യുവമാധ്യമപ്രവര്‍ത്തകയ്ക്കും ഭര്‍ത്താവിനും നേരെ സദാചാരഗുണ്ടകളുടെ ആക്രമണം

തിരുവനന്തപുരം| JOYS JOY| Last Modified തിങ്കള്‍, 13 ജൂലൈ 2015 (11:19 IST)
യുവമാധ്യമപ്രവര്‍ത്തക ജിഷ എലിസബത്തിനും ഭര്‍ത്താവ് ജോണിനും നേരെ സദാചാര ഗുണ്ടകളുടെ ആക്രമണം. തിരുവനന്തപുരം പൈപ്പിന്‍മൂട് ഭഗവതി നഗറില്‍ ജോണിന്റെ ഓഫീസില്‍ രണ്ടുപേരും ഇരിക്കുമ്പോള്‍ ആയിരുന്നു സദാചാര ഗുണ്ടകളുടെ ആക്രമണം.

പരിസരവാസികളായ നാട്ടുകാരാണ് ഇവരെ ആക്രമിച്ചത്. ആക്രമണം മൊബൈലില്‍ പകര്‍ത്തിയതിനെ തുടര്‍ന്ന് ജിഷയുടെ മൊബൈല്‍ തട്ടിയെടുക്കാന്‍ ആക്രമികള്‍ ശ്രമിച്ചു. സംഭവസ്ഥലത്ത് ഉടന്‍ പൊലീസ് എത്തിയതിനാല്‍ ശാരീരികാക്രമണത്തില്‍ നിന്നും ദമ്പതികള്‍ രക്ഷപ്പെട്ടു. സംഭവത്തില്‍ മ്യൂസിയം പൊലീസ് കേസ് എടുത്തിട്ടുണ്ട്.

ഓഫിസില്‍ ഇരിക്കുമ്പോള്‍ കുറച്ചു പേര്‍ വന്ന് ഒരു മയവുമില്ലാതെ കോളിംഗ് ബെല്‍ അടിക്കുകയായിരുന്നു എന്ന് ജിഷ ഫേസ്‌ബുക്കില്‍ വ്യക്തമാക്കി. വാതില്‍ തുറന്നപ്പോള്‍ എന്താ ഇടപാടെന്ന് ചോദിച്ച ചിലര്‍ ഒരാണും പെണ്ണും വാതിലടച്ച് അകത്തു പോയിട്ട് ഒരു മണിക്കൂർ ആയല്ലോ എന്ന് ചോദിച്ചെന്നും താലി കാണിച്ചു കൊടുത്തപ്പോൾ പറയുന്നു 50 രൂപക്കും താലി കിട്ടുമെന്ന് പറഞ്ഞതായും ജിഷ പറഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ സജീവസാന്നിധ്യമാണ് ജിഷ എലിസബത്ത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :