അനുബന്ധ വാര്‍ത്തകള്‍
- കുതിച്ചുയര്‍ന്ന് സ്വര്‍ണവില: മൂന്നുമാസത്തെ ഏറ്റവും ഉയര്‍ന്ന വില
- മാവേലി ഓണപ്പൊട്ടന്റെ വേഷത്തില്‍ വരും; ഓണപ്പൊട്ടനെ കുറിച്ച് ചില കാര്യങ്ങള്‍
- ഓണസദ്യക്കൊപ്പം ചെറുപയര്‍ പായസമായാലോ; തയ്യാറാക്കേണ്ടത് ഇങ്ങനെ
- ഓണദിവസങ്ങളില്‍ വീടും പൂട്ടി യാത്രപോകുന്നവരുടെ ശ്രദ്ധയ്ക്ക്; പൊലീസിന്റെ മുന്നറിയിപ്പ്
- അത്തച്ചമയം 1961മുതല്‍ കേരളസര്‍ക്കാര്‍ ഏറ്റെടുത്തു; ഇക്കാര്യങ്ങള്‍ അറിയാമോ
കോട്ടയത്ത് ടിടിഇയുടെ വേഷത്തിലെത്തി തീവണ്ടിയില്‍ പരിശോധന നടത്തിയ യുവതിയെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു
കോട്ടയത്ത് ടിടിഇയുടെ വേഷത്തിലെത്തി തീവണ്ടിയില്‍ പരിശോധന നടത്തിയ യുവതിയെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കാഞ്ഞവേലി സ്വദേശി 42കാരിയായ റംലത്താണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട രാജധാനി എക്‌സ്പ്രസിലാണ് ഇവര്‍ പരിശോധന നടത്തിയത്. ഇവര്‍ ദക്ഷിണ റെയില്‍വേയുടെ ടാഗോടുകൂടിയ ഐഡി കാര്‍ഡ് ധരിച്ചിരുന്നു. തീവണ്ടിയില്‍ ഉണ്ടായിരുന്ന യഥാര്‍ത്ഥ ടിടിഇ ആണ് ഇവരെ പിടികൂടിയത്.
ട്രെയിന്‍ കോട്ടയത്ത് എത്തിയപ്പോഴാണ് ഇവരെ പിടികൂടിയത്. പിന്നാലെ ഇവരെ ചോദ്യം ചെയ്യുകയായിരുന്നു. ഹോംനേഴ്‌സായി ജോലി ചെയ്യുകയാണെന്നും യാത്രാസൗകര്യത്തിന് വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്നും ഇവര്‍ പോലീസിനോട് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്റുചെയ്തിട്ടുണ്ട്.