Daily Horoscope
✕

സംസ്ഥാനത്ത് ഇന്ന് 1426 പേർക്ക് കൊവിഡ്, 2 മരണം

Updated: വ്യാഴം, 10 മാര്‍ച്ച് 2022 (17:58 IST)
സംസ്ഥാനത്ത് ഇന്ന് 1426 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 260, കോട്ടയം 187, തിരുവനന്തപുരം 179, കൊല്ലം 128, പത്തനംതിട്ട 115, ഇടുക്കി 96, കോഴിക്കോട് 93, തൃശൂര്‍ 88, ആലപ്പുഴ 65, കണ്ണൂര്‍ 57, പാലക്കാട് 51, വയനാട് 50, മലപ്പുറം 45, കാസര്‍ഗോഡ് 12 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.
 
കഴിഞ്ഞ 24 മണിക്കൂറിനിടെ 27,923 സാമ്പിളുകളാണ് പരിശോധിച്ചത്.
 
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 31,380 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 30,331 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1049 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 120 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
 
നിലവില്‍ 11,022 കോവിഡ് കേസുകളില്‍, 9.5 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
 
കഴിഞ്ഞ 24 മണിക്കൂറിനിടെ 2 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 22 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 203 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 66,689 ആയി.
 
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 6 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1342 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 64 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 14 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
 
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2055 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 205, കൊല്ലം 171, പത്തനംതിട്ട 170, ആലപ്പുഴ 98, കോട്ടയം 234, ഇടുക്കി 152, എറണാകുളം 387, തൃശൂര്‍ 153, പാലക്കാട് 30, മലപ്പുറം 87, കോഴിക്കോട് 174, വയനാട് 101, കണ്ണൂര്‍ 83, കാസര്‍ഗോഡ് 10 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 11,022 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 64,39,421 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

കോൺഗ്രസാണ് ഭരിക്കുന്നതെങ്കിൽ ഒരു ഇന്ത്യൻ പ്രധാനമന്ത്രിയും ചിത്രത്തിൽ ഉണ്ടായേനെ, മോദിയെ പരിഹസിച്ച് രാഹുൽ ഗാന്ധി, തിരിച്ചടിച്ച് എസ് ജയശങ്കർ

തൃശൂർ കോലഴി പഞ്ചായത്തിൽ തെരുവുനായയുടെ പരാക്രമം; പത്തിലധികം പേർക്ക് കടിയേറ്റു, നായയെ ചത്തനിലയിൽ കണ്ടെത്തി

പത്മജയ്ക്ക് പിന്നാലെ പത്മിനി തോമസും ബിജെപി വിട്ടു, തിരികെ കോൺഗ്രസിലേക്കോ?

കെസി പാളയത്തിൽ സജീവമായി ഷാഫി പറമ്പിൽ, എ ഗ്രൂപ്പ് സതീശനെതിരെ; കോൺഗ്രസിൽ വൻ പൊട്ടിത്തെറിക്ക് സാധ്യത

'ശ്രമിച്ചത് വൻ കൊള്ളയ്ക്ക്'; സതീശനെതിരെ ജുഡീഷ്യൽ അന്വേഷണമോ? ആഞ്ഞടിച്ച് പിണറായി വിജയൻ

എല്ലാം കാണുക

ഹൊദൈദ തുറമുഖം ആക്രമിച്ച് സൗദി സഖ്യസേന, തിരിച്ചടിച്ച് ഹൂതി വിമതർ: ചെങ്കടൽ മേഖലയിൽ വീണ്ടും യുദ്ധഭീതി

മന്ത്രിസഭാ തർക്കതിൽ വി ഡി സതീശനെതിരെ സംസാരിച്ചവർക്ക് നേരെ സൈബർ ആക്രമണം, ആസൂത്രിത നീക്കമെന്ന് കെ സി പക്ഷം

'മോദിയുടെ വഴിയിൽ സതീശനും'; നികേഷ് കുമാറിന്റെ വിമർശന വീഡിയോ മെറ്റയെ കൊണ്ട് നീക്കി

പരിവാഹൻ ഡേറ്റ ചോരുന്നോ?..കേരളത്തിൽ ഈ വർഷം സൈബർ തട്ടിപ്പിലൂടെ നഷ്ടമായത് 420 കോടി രൂപ

വാഹനങ്ങളുടെ പുകപരിശോധനാ നിയമങ്ങളിൽ നിർണ്ണായക മാറ്റം; പുതിയ ബി.എസ്-6 സ്വകാര്യ വാഹനങ്ങൾക്ക് 3 വർഷത്തേക്ക് പി.യു.സി സർട്ടിഫിക്കറ്റ്!

അടുത്ത ലേഖനം
Show comments