1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Idukki Landslide News

ഇടുക്കി കൊക്കയാറില്‍ ഉരുള്‍പൊട്ടല്‍ സാധ്യത; ആളുകളെ മാറ്റി പാര്‍പ്പിച്ചു

Idukki Landslide
ഇടുക്കി കൊക്കയാറില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയെ തുടര്‍ന്ന് ആളുകളെ മാറ്റി പാര്‍പ്പിച്ചു. രാത്രി ആളുകള്‍ ക്യാമ്പിലേക്ക് മാറണമെന്ന് പ്രാദേശിക ഭരണകൂടം നിര്‍ദ്ദേശം നല്‍കുകയായിരുന്നു. സി എസ് ഐ ചര്‍ച്ച് പാരീഷ് ഹാളിലാണ് ക്യാമ്പ് ഒരുക്കിയിരിക്കുന്നത്. ഇടുക്കി ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു. 2021 ഒക്ടോബറിലുണ്ടായ ഉരുള്‍പൊട്ടലില്‍ 9 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. പൂവഞ്ചിയില്‍ ഏഴുപേരും  കൊക്കയറില്‍ ഒരാളും പുല്ലകയാറില്‍ ഒരാളുമാണ് മരിച്ചത്.
 
കൂടാതെ 135 വീടുകള്‍ പൂര്‍ണമായി തകരുകയും 100 വീടുകള്‍ ഭാഗികമായി നശിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ പത്ത് കുടുംബങ്ങളെയാണ് സ്ഥലത്തുനിന്നും മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്.
അടുത്ത ലേഖനം
സംസ്ഥാനത്ത് വൈറല്‍ ന്യുമോണിയ പടരുന്നു; ഈ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഉടന്‍ ചികിത്സ തേടണം