Pinarayi Vijayan age: കേരള മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 79-ാം ജന്മദിനം. 1945 മേയ് 24 ന് തലശ്ശേരിയിലെ പിണറായിയിലാണ് അദ്ദേഹത്തിന്റെ ജനനം. പതിവ് പോലെ ജന്മദിനത്തോട് അനുബന്ധിച്ച് പ്രത്യേക ആഘോഷങ്ങളൊന്നും ഇല്ല. വീട്ടില്‍ മധുരവിതരണം മാത്രമാണുണ്ടാവുക. രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ അടക്കം നിരവധി പേരാണ് പിണറായിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ടിരിക്കുന്നത്. മുണ്ടയില്‍ കോരന്റെയും ആലക്കണ്ടി കല്യാണിയുടെയും പതിനാല് മക്കളില്‍ ഏറ്റവും ഇളയവനാണ് പിണറായി വിജയന്‍. കേരള...