1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. GST additional commissioner and family Suicide

കാക്കനാട് കൂട്ട ആത്മഹത്യ സിബിഐ അറസ്റ്റ് ഭയന്നെന്ന് റിപ്പോര്‍ട്ട്

maneesh family
maneesh family
കാക്കനാട് കൂട്ട ആത്മഹത്യ സിബിഐ അറസ്റ്റ് ഭയന്നെന്ന് റിപ്പോര്‍ട്ട്. കസ്റ്റംസ് അഡീഷണല്‍ കമ്മീഷണറും സഹോദരിയും മാതാവുമാണ് മരണപ്പെട്ടത്. ജാര്‍ഖണ്ഡ് സ്വദേശികളായ മനീഷ് വിജയ്, സഹോദരി ശാലിനി വിജയി, അമ്മ ശകുന്തള ആഗര്‍വാള്‍ എന്നിവരാണ് മരിച്ചത്. പരീക്ഷ തട്ടിപ്പ് അഴിമതി കേസില്‍ ശാലിനിക്കെതിരെ സിബി ഐ കേസെടുത്തിരുന്നു. ജാര്‍ഖണ്ഡ് പബ്ലിക് സര്‍വീസ് കമ്മീഷന്‍ പരീക്ഷയില്‍ ഒന്നാം റാങ്ക് ശാലിനി നേടിയിരുന്നു. കഴിഞ്ഞ പതിനഞ്ചാം തീയതി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സിബിഐ നോട്ടീസ് നല്‍കിയിരുന്നു. അതേ ദിവസമാണ് ആത്മഹത്യ ചെയ്തതെന്നാണ് സംശയിക്കുന്നത്.
 
കഴിഞ്ഞദിവസമാണ് ഇവരെ കസ്റ്റംസ് ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ക്ക് രണ്ടുദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിരുന്നു. ഹിന്ദിയിലാണ് കുറിപ്പ് എഴുതിയിട്ടുള്ളത്. അമ്മയെ കൊലപ്പെടുത്തിയ ശേഷം മക്കള്‍ ജീവനൊടുക്കുകയായിരുന്നു. മനീഷ് ഒരാഴ്ചയായി ഓഫീസില്‍ എത്തിയിട്ടില്ലായിരുന്നു. അന്വേഷിച്ച് എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. പ്രദേശത്ത് ദുര്‍ഗന്ധവും ഉണ്ടായിരുന്നു. 
 
മനീഷിന്റെയും സഹോദരിയുടെ മൃതദേഹം തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. പിന്നീടുള്ള പരിശോധനയിലാണ് മാതാവിന്റെ മൃതദേഹം കട്ടിലില്‍ കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. 2018 ബാച്ച് ഐആര്‍എസ് ഉദ്യോഗസ്ഥനാണ് മനീഷ്. സമീപകാലത്താണ് കൊച്ചിയില്‍ എത്തിയത്. കഴിഞ്ഞവര്‍ഷമാണ് ശാലിനി ജാര്‍ഖണ്ഡ് പബ്ലിക് സര്‍വീസ് കമ്മീഷന്‍ എക്സാം ഒന്നാം റാങ്കോടെ പാസായത്.
അടുത്ത ലേഖനം
പ്രയാഗ് രാജിലെ നദിയില്‍ നിന്ന് ഒരു കവിള്‍ വെള്ളം കുടിക്കാന്‍ യോഗിക്ക് ധൈര്യമുണ്ടോ; വെല്ലുവിളിച്ച് ഗായകന്‍ വിശാല്‍ ദദ്‌ലാനി