Daily Horoscope
✕

ലോട്ടറി ടിക്കറ്റിൽ കൃത്രിമം കാട്ടി പണം തട്ടിയ ആൾ അറസ്റ്റിൽ

Updated: ബുധന്‍, 29 സെപ്‌റ്റംബര്‍ 2021 (19:46 IST)
തൃശൂർ: സമ്മാനം ലഭിക്കാത്ത ലോട്ടറി ടിക്കറ്റിൽ കൃത്രിമം കാണിച്ചു പണം തട്ടിയെടുത്ത സംഭവത്തിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂർ വല്ലച്ചിറ തോട്ടിപ്പറമ്പിൽ അനിൽ എന്ന 52 കാരനാണ്‌ പൂത്തോൾ സെന്ററിൽ ലോട്ടറി കച്ചവടം നടത്തുന്ന രാജേശ്വരിയെ കബളിപ്പിച്ചു പണം കൈക്കലാക്കിയത്.

സമ്മാനാർഹമായ നമ്പർ കൂട്ടിച്ചേർത്തു അഞ്ഞൂറ് രൂപ വീതം സമ്മാനം ഉണ്ടെന്നു പറഞ്ഞാണ് കബളിപ്പിച്ചത്. ഇതിനൊപ്പം 300 രൂപ വിലവരുന്ന നാല് ഓണം ബമ്പർ ലോട്ടറി 150 രൂപ എന്നിവയും നഷ്ടപ്പെട്ടു എന്ന് രാജേശ്വരി വെസ്റ്റ് പോലീസിൽ പരാതി നൽകി. തുടർന്നാണ് ഇയാളെ സി.സി.ടി.വി ദൃശ്യങ്ങൾ വച്ച് പോലീസ് പിടികൂടിയത്.

കഴിഞ്ഞ ദിവസം നടന്ന വാഹന പരിശോധനയിൽ സി.സി.ടി.വി ദൃശ്യത്തിൽ കണ്ട ബൈക്കിനു സമാനമായ ബൈക്ക് കണ്ട് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് പോലീസ് എസ്.ഐ കെ.കൃഷ്ണകുമാർ അനിലിനെ പിടികൂടിയത്. 
 
 

ഇസ്രായേലിൽ വോട്ടെണ്ണൽ പൂർത്തിയായി, നെതന്യാഹു പുറത്തേക്ക്: ഐസൻകോട്ട് - അറബ് പാർട്ടി സഖ്യത്തിന് സാധ്യത

എല്ലാത്തിനും പിന്നിൽ ഖത്തർ, അറബ് പാർട്ടികളുടെ മുന്നേറ്റത്തിൽ ആരോപണവുമായി നെതന്യാഹു

ക്യാപ്റ്റൻസിക്ക് ഹാർദ്ദിക് വാശിപിടിക്കില്ല, അങ്ങനെയെങ്കിൽ സാധ്യത എങ്ങോട്ട്: വിലയിരുത്തലുമായി അശ്വിൻ

കള്ളുഷാപ്പുകളിലും ഇനി സ്ത്രീകൾക്ക് ജോലി ചെയ്യാം: സുരക്ഷയുടെ പേരിൽ തൊഴിലവസരം നിഷേധിക്കാനാവില്ലെന്ന് ഹൈക്കോടതി, നിർണായക ഉത്തരവ്

ഹൂതി ആക്രമണം, സൗദിയിലെ വ്യോമഗതാഗതം താറുമാറായ നിലയിൽ, വിമാനങ്ങൾ റദ്ദാക്കി, ഇന്ത്യക്കാർക്ക് ജാഗ്രതാനിർദേശം

എല്ലാം കാണുക

മകളുടെ വിവാഹമാണ്, രാഷ്ട്രീയമായി വലിച്ചിഴയ്ക്കരുത്:മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് ബി. ഗോപാലകൃഷ്ണൻ

ഉപരോധം നീക്കണം, ഹോര്‍മുസ് തുറക്കണം,ഇടഞ്ഞാല്‍ നരകം കാണിക്കും, യുഎസിന് ഇറാന്റെ മുന്നറിയിപ്പ്

യുദ്ധം നിർത്തും, ഇറാൻ വിഷയം ചർച്ച ചെയ്യാൻ ഷി ജിൻപിങ്ങുമായും പുടിനുമായും കൂടിക്കാഴ്ച നടത്താൻ ട്രംപ്

അറബ് പാര്‍ട്ടികള്‍ക്കൊപ്പം കൂടാനില്ല, സഖ്യത്തില്‍ ചേരാമോ, നെതന്യാഹുവിന്റെ പിന്തുണ ആവശ്യപ്പെട്ട ഐസന്‍കോട്ട്

ദീപാവലി ആഘോഷം: ശ്വാസം മുട്ടി ഡൽഹി, വായു ഗുണനിലവാരം ഗുരുതരനിലയിലേക്ക്

അടുത്ത ലേഖനം
Show comments