അനുബന്ധ വാര്‍ത്തകള്‍
- കൊവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 651 കേസുകള്‍; മാസ്ക് ധരിക്കാത്തത് 3484 പേര്
- തിരുവനന്തപുരം ജില്ലയില്‍ കൊവിഡ് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 3,857
- ഡിജിറ്റല്‍ രംഗത്തെ രാജ്യത്തെ ആദ്യ സര്‍വകലാശാല ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്തു
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 26 ആരോഗ്യപ്രവര്‍ത്തകര്‍ക്ക്
- സംസ്ഥാനത്ത് ഇന്ന് 4650 പേർക്ക് കൊവിഡ്, 13 മരണം,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.05
നിയമസഭാ തെരഞ്ഞെടുപ്പ്: ഒരു ബൂത്തില്‍ 1000പേര്‍ക്കുമാത്രം വോട്ട്
നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു പൂര്‍ണ കോവിഡ് സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയാകും ജില്ലയിലെ പോളിങ് ബൂത്തുകള്‍ സജ്ജമാക്കുന്നതെന്ന് ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു. ഒരു ബൂത്തില്‍ 1000 പേര്‍ക്കു മാത്രമായിരിക്കും വോട്ട്. 14 നിയമസഭാ മണ്ഡലങ്ങളിലുമായി പുതുതായി സജ്ജമാക്കുന്ന പോളിങ് ബൂത്തുകളടക്കം ജില്ലയില്‍ ആകെ 4164 പോളിങ് ബൂത്തുകളിലായിരിക്കും വോട്ടെടുപ്പ് നടക്കുക.
കോവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി ഓരോ പോളിങ് ബൂത്തിലും പ്രത്യേക ബ്രേക്ക് ദി ചെയിന്‍ കിറ്റ് നല്കുമെന്നു കളക്ടര്‍ പറഞ്ഞു. 200 മില്ലി ലിറ്ററിന്റെ 10 കുപ്പി ഹാന്‍ഡ് വാഷ്, 500 മില്ലി ലിറ്ററിന്റെ 10 കുപ്പി സാനിറ്റൈസര്‍ എന്നിവ ഇതിലുണ്ടാകും. ഓരോ ബൂത്തിലും പ്രത്യേക മാസ്ക് കോര്‍ണര്‍ ഉണ്ടാകും. ഇവിടെ 200 ട്രിപ്പിള്‍ ലെയര്‍ മാസ്കുകള്‍ സൂക്ഷിക്കും. ബൂത്തില്‍ എത്തുമ്പോള്‍ മാസ്ക് എടുക്കാന്‍ ആരെങ്കിലും മറന്നാല്‍ നല്കുന്നതിനായാണിത്. സമ്മതിദായകര്‍ക്കു നല്‍കുന്നതിനായി ഓരോ ബൂത്തിലും 2000 ഡിസ്പോസിബിള്‍ പ്ലാസ്റ്റിക് കൈയുറകള്‍ നല്‍കും.
അടുത്ത ലേഖനം