കൊവിഡ് ഭീതി: വെഞ്ഞാറമൂട് കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചു

ശ്രീനു എസ്| Last Updated: തിങ്കള്‍, 20 ജൂലൈ 2020 (15:44 IST)
കൊവിഡ് ഭീതിമൂലം വെഞ്ഞാറമൂട് കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചു. നെല്ലനാട് പഞ്ചായത്തില്‍ ആറോളം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് തീരുമാനം. തഹസില്‍ദാരുടെ നിര്‍ദേശപ്രകാരമാണ് നടപടി.

അതേസമയം ഡിപ്പോയിലെ ജീവനക്കാരെല്ലാം സുരക്ഷിതരാണെന്ന് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഡിപ്പോയില്‍ നിന്ന് സര്‍വീസ് ഉണ്ടാകില്ലെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :