കൊച്ചി|
JOYS JOY|
Last Modified ബുധന്‍, 2 ഡിസംബര്‍ 2015 (13:28 IST)
സോളാര്‍ കേസില്‍ പുതിയ വെളിപ്പെടുത്തല്‍. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് താന്‍
കോഴ നല്കിയിട്ടുണ്ടെന്ന് സോളാര്‍ കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ ബിജു രാധാകൃഷ്‌ണനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സോളാര്‍ കേസ് അന്വേഷണ കമ്മീഷന് മുമ്പാകെയായിരുന്നു ബിജുവിന്റെ വെളിപ്പെടുത്തല്‍.
മുഖ്യമന്ത്രിക്ക് അഞ്ചരക്കോടി രൂപ നല്കിയിട്ടുണ്ടെന്നാണ് വെളിപ്പെടുത്തല്‍. മൂന്നു തവണയായാണ് തുക കൈമാറിയത്. സലിം രാജ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് മുഖ്യമന്ത്രിക്ക് തുക നല്കിയത്. അഞ്ചു കോടി പത്തു ലക്ഷം നേരിട്ട് നല്കി. ബാക്കി തുക ജിക്കു, ജോപ്പന്‍ എന്നിവര്‍ വഴിയാണ് കൈമാറിയതെന്നും ബിജു കമ്മീഷനു മുമ്പാകെ വെളിപ്പെടുത്തി.
60:40 എന്ന രീതിയില്‍ കമ്പനി ലാഭവിഹിതം വീതിക്കാമെന്ന് ധാരണയായി. ചര്‍ച്ചകള്‍ നടന്നത് എറണാകുളം ഗസ്റ്റ് ഹൌസില്‍ വെച്ചായിരുന്നു. പാലക്കാട് കിന്‍ഫ്രയില്‍ 70 ഏക്കര്‍ ഭൂമി നല്കാമെന്നും ഇടുക്കിയില്‍ കാറ്റാടിപ്പാടം തുടങ്ങാന്‍ 50 ഏക്കര്‍ ഭൂമി നല്കാമെന്നും മുഖ്യമന്ത്രി പറഞ്ഞതായും ബിജു രാധാകൃഷ്‌ണന്‍ കമ്മീഷനോട് പറഞ്ഞു.