തിരുവനന്തപുരം|
jibin|
Last Modified ചൊവ്വ, 16 ഡിസംബര്‍ 2014 (15:42 IST)
ബാര്‍ കോഴയിടപാടില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയേയും എക്സൈസ് മന്ത്രി കെ ബാബുവിനെയും കടന്നാക്രമിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ബാര്‍ കോഴ കേസന്വേഷണം കെഎം മാണിയില്‍ മാത്രം ഒതുക്കരുതെന്നും മുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയും കേസില്‍ കൂട്ടുപ്രതികളാണെന്നും. ഇവര്‍ക്കെതിരെയും അന്വേഷണം ആവശ്യമാണെന്നും പിണറായി പറഞ്ഞു.
സംസ്ഥാനത്ത് മദ്യനയം രൂപികരിച്ചതിലൂടെ ബാര്‍ ഉടമകളുമായുള്ള വിലപേശാന്‍ സാഹചര്യം ഒരുക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. മദ്യനയത്തിന്‍റെ പേരില്‍ കോണ്‍ഗ്രസില്‍ ഉമ്മന്‍ചാണ്ടിയും സുധീരനും നടത്തുന്നത് ആശയസമരമല്ല, ജനങ്ങളെ പറ്റിക്കാനുള്ള പൊറാട്ടുനാടകമാണ് ഇരുവരും നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ധനമന്ത്രി കെഎം മാണിക്കെതിരെ പുതിയ അഴിമതി ആരോപണവുമായി ഇടതുപക്ഷ നേതാവ് ശിവന്‍ കുട്ടി എംഎല്‍എ രംഗത്ത് എത്തി. സ്വർണക്കട ഉമടകളിൽ നിന്നും ബിൽഡേഴ്സിൽ നിന്നും മാണി കൈക്കൂലി വാങ്ങിയെന്നും. ബിൽഡേഴ്സിൽ നിന്ന് അഞ്ചു കോടി രൂപയും ക്വാറി, ക്രഷർ ഉടമകളിൽ നിന്ന് രണ്ടു കോടിയും വാങ്ങി. റവന്യൂ റിക്കവറി നടപടികൾ സ്റ്റേ ചെയ്യാമെന്ന ഉറപ്പിന്മേൽ 6.40 കോടി രൂപയാണ് വാങ്ങിയത്.
പെട്രോൾ പമ്പ് ഉടമകളിൽ നിന്ന് മൂന്ന് ലക്ഷം, മൈദ മാവിന്റെ ഇറക്കുമതി തീരുവ കുറച്ചു കൊടുക്കുന്നതിന് രണ്ടു കോടി രൂപ. ഉത്തരേന്ത്യൻ ലോബിയെ സഹായിക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. ഇതിലൂടെ ഖജനാവിന് കോടികളുടെ നഷ്ടമുണ്ടാക്കിയതെന്നുമാണ് ശിവൻകുട്ടി ആരോപിച്ചത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.