1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Attukal Ponkala

ആറ്റുകാല്‍ പൊങ്കാല മഹോത്സവം ഫെബ്രുവരി 27 ന്

Attukal
തിരുവനന്തപുരം: ഇക്കൊല്ലത്തെ സുപ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല മഹോത്സവം ഫെബ്രുവരി ഇരുപത്തേഴിനു നടക്കും. ഉത്സവത്തിനു ഫെബ്രുവരി പത്തൊമ്പതിനു തുടക്കമാവും.
 
പന്തല്‍ കെട്ടുന്നതിനുള്ള മുന്നോടിയായി കാല്‍നാട്ടു കര്‍മ്മം മേല്‍ശാന്തി ഈശ്വരന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ നടന്നു. ഇരുപത്തേഴിനു നടക്കുന്ന പൊങ്കാലയുടെ അടുപ്പു വെട്ടു കര്‍മ്മം അന്ന് രാവിലെ 10.50 നും പൊങ്കാല നിവേദ്യം ഉച്ചയ്ക്ക് ശേഷം 3.40 നും നടക്കും. നിലവിലെ കോവിഡ്  പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം അനുസരിച്ചായിരിക്കും ഉത്സവം നടക്കുക.
അടുത്ത ലേഖനം
ഇന്ത്യയുമായുള്ള നിലവിലെ പ്രതിരോധ സഹകരണം തുടരുമെന്ന് അമേരിക്ക