അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ഇന്ന് 488 പേർക്ക് കൊവിഡ്, രണ്ട് മരണം, സമ്പർക്കം വഴി രോഗം ബാധിച്ചത് 234 പേർക്ക്
- കൊവിഡ് സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇതുവരെ എത്തിച്ചേര്‍ന്നത് 531330 പേര്
- സ്ത്രീകൾക്ക് ഏറെ ഇഷ്ടം ഇത്തരം പുരുഷൻമാര, അറിയൂ !
- സ്ഥിരമായി ഇറച്ചി കഴിയ്ക്കുന്നവരാണോ നിങ്ങൾ ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിയ്ക്കണം
- ചേർത്തല താലൂക്ക് ആശുപത്രിയിൽ ഗൈനക്കോളജിസ്റ്റ് ഉൾപ്പെടെ 8 പേർക്ക് കൊവിഡ്
ഇന്ന് എറ്റവും കൂടുതല്‍ കൊവിഡ് സ്ഥിരീകരിച്ചത് ആലപ്പുഴ ജില്ലയില്‍; കണ്ടെയിന്മെന്റ് സോണുകള്‍ ഇങ്ങനെ
ഇന്ന് എറ്റവും കൂടുതല്‍ കൊവിഡ് ബാധിതര്‍ ആലപ്പുഴ ജില്ലയില്‍. 87പേര്‍ക്കാണ് ആലപ്പുഴയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 51പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം വന്നത്. ഇതോടൊപ്പം ജില്ലയില്‍ കണ്ടെയിന്മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു. ആലപ്പുഴ മുന്‍സിപ്പാലിറ്റി വാര്‍ഡ്-1, പുലിയൂര് പഞ്ചായത്തിലെ വാര്‍ഡ്-1, ആല പഞ്ചായത്തിലെ വാര്‍ഡ്-13, വള്ളികുന്നം ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 2, 3 തുടങ്ങിയ വാര്‍ഡുകള്‍ ജില്ലയിലെ പുതിയ കണ്ടൈന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു. അമ്പലപ്പുഴ താലൂക്കിലെ അമ്പലപ്പുഴ സൗത്ത് പഞ്ചായത്ത് വാര്‍ഡ് 2 കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി.
അതേസമയം ഇന്ന് രോഗം സ്ഥിരീകരിച്ച 488പേരില്‍ 234 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ച 69പേരില്‍ 46പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം വന്നത്.