കൊട്ടിയൂരില്‍ വൈദികനില്‍ നിന്നുണ്ടായത് ഹീനമായ പ്രവൃത്തി, ഇയാളെ ഒരു കൊടും ക്രിമിനലിനെ പോലെ കൈകാര്യം ചെയ്യണം: എകെ ആന്റണി

പീഡനകേസിൽ പ്രതിയായ വൈദികനെതിരെ എ.കെ. ആൻറണി

AK Antony, Robin Vadakkumchery, Kottiyoor rape case, കൊട്ടിയൂര്‍, കോഴിക്കോട്, എകെ ആന്റണി , പീഡനം, കൊട്ടിയൂര്‍ പീഡനം, വൈദികൻ
കോഴിക്കോട്| സജിത്ത്| Last Modified ഞായര്‍, 5 മാര്‍ച്ച് 2017 (11:23 IST)
കൊട്ടിയൂരിൽ പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം ഹീനമായ പ്രവൃത്തിയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി. മാപ്പര്‍ഹിക്കാത്ത കുറ്റമാണ് വൈദികന്‍ ചെയ്തത്. വൈദികനാണെന്ന അയാള്‍ക്ക് പരിഗണന നല്‍കേണ്ട ആവശ്യമില്ല. ക്രിമിനലിനെ കൈകാര്യം ചെയ്യുന്ന പോലെയാണ് ഇത്തരക്കാരെ കൈകാര്യം ചെയ്യേണ്ടതെന്നും ആന്റണി വ്യക്തമാക്കി.

ഇത്തരക്കാരനായ ഒരാള്‍ വൈദികനാണെന്നു പറയാൻതന്നെ നാണക്കേടാണ്. ഈ സംഭവം കേരളത്തിന് തന്നെ നാണക്കേടുണ്ടാക്കി. സംസ്ഥാനത്തെ സ്ത്രീ സുരക്ഷ അപകടത്തിലാണ്. സ്ത്രീകളെ ആക്രമിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷയാണ് നല്‍കേണ്ടത്. കുറ്റവാളികളെ ശിക്ഷിച്ചാല്‍ മാത്രമേ ഇത്തരം കൃത്യങ്ങള്‍ക്ക് മാറ്റം വരികയുള്ളൂ എന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :